Saturday, 30 March 2019

ചൊടക്ക്...!!

ചൊടക്ക്...!!

ദാവൂദ്‌ ഇബ്രാഹിം

"ചൊടക്ക് ദളം, കുറിച്ചി ദളം എന്നിവ ഭരണകൂട മാധ്യമ സൃഷ്ടികളാണ്. അതിന്റെ പേരിൽ കുറിച്ചിയിൽ നടത്തിയ ഓപ്പറേഷൻ ബ്രയോഫില്ലം മനുഷ്യാവകാശ ധ്വംസനമാണ്"

ലൈക്ക്             ഷെയർ            കമന്റ്

ദാവൂദ്‌ ഇബ്രാഹിം

ഇല മുളച്ചിയെന്നോ,
ബ്രയോഫില്ലമെന്നോ, എയർ പ്ലാന്റ് പാറമേൽ പൊട്ടി, തുപ്പലം പൊട്ടി ഇനി എന്തൊക്കെ പേരു വിളിച്ചാലും  ഞങ്ങൾ കുറിച്ചിയിലെ ജനങ്ങൾക്ക് ഇത് ചൊടക്കാണ് ചൊടക്ക്.
പത്രങ്ങളിലൂടെ ഓപ്പറേഷൻ ബ്രയോഫില്ലം എന്ന പേരിൽ ഭരണകൂടം കുറിച്ചിയിൽ നടത്തിയ നരവേട്ടയുടെ സത്യം നിങ്ങളെ അറിയിക്കാൻ മാത്രമാണ് ഈ കുറിപ്പ്...