Wednesday 3 August 2016

കഥ മെൻസസ്

മെൻസസ്..!

മീനാക്ഷിയേടത്തി വയറ്റിൽ മുറുകെപ്പിടിച്ച് കരയുന്നു...
കാലിലൂടെ ചോരയൊലിക്കുന്നു...
എനിക്കും കരച്ചിലടക്കാനായില്ല സ്കൂളിലേക്ക് ഇറങ്ങിയപ്പോൾ സുശീല ചിറ്റപറയണത് കേട്ടൂ....

"നാശം പിടിക്കാൻ ഓൾക്ക് മെൻസസായീ..."

ക്ലാസിലിരിക്കുമ്പോഴെല്ലാം മെൻസെസെന്നവാക്ക് ചോരയൊലിപ്പിച്ച് പുറത്തേക്കുവന്നൂ...

ജീവശാസ്ത്രം പഠിപ്പിക്കണ ജമീലടീച്ചറിനെ എനിക്കിഷ്ടാർന്നു..എന്റെ ഇരുപ്പിലെ പന്തികേടുകണ്ടീട്ട്.

"ഇന്നെന്താ നാണുന്റെ മുഖത്തിനൊരു വാട്ടം എന്താ പനിയാണോ......"

വിക്കിന്റെ കാഠിന്യത്തെ മറികടന്നു ഞാൻ ചോദിച്ചു...

"ടീച്ചറേ മെൻസ്..മെൻസ്സ്സ്...മെൻസസൂന്ന് പറഞ്ഞാ എന്താ...."

ജമീല ടീച്ചർ ശിഷ്യനും മകനിലേം പാർവ്വതിയായീ...
വൃത്തികെട്ടവനെന്നുപറഞ്ഞ് എന്നെ ചെവിക്കുപിടിച്ച് പുറത്താക്കി...

അന്നുമുതൽ
ക്ലാസിൽ ഞാൻ വൃത്തികെട്ടവനായി, മെൻസസ് വൃത്തികെട്ടവാക്കും, മീനാക്ഷിയേടത്തി വൃത്തികെട്ടവളും....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.