Friday 27 November 2015

മുള്ളുള്ള ഷൂസുകൾ...!

ആരും കാണാത്ത വിജയം...!

മൈതാനം
നിറയെ മത്സരമായിരുന്നു....
കുട്ടികളും നടത്തിപ്പുകാരും വില്പനക്കാരും....

സ്പോർട്സ് ഹോസ്റ്റലിന്റെ  വേഗത്തിൽ പകച്ചുപോയ  വിദ്യാലയങ്ങൾ
ചെറിയ ചെറുത്ത് നില്പുകൾ....

തണൽ മരത്തിന്റെ ചുവട്ടിൽ...
രാവിലെ മുതൽ അയവെട്ടാൻ തുടങ്ങി ഐസും
കടല മിഠായിയും...
ഗ്ലൂക്കോസും..

എപ്പൊ മുതലാണാവനെ ശ്രദ്ധിച്ചതെന്നറിയില്ലാ...
മൈതാനത്തിനു നടുവിൽ കണ്ണുനട്ട്...
കറുത്ത് ഉയരം കുറഞ്ഞ്...
ചുരുണ്ടമുടിയും..
ഉറച്ച ശരീരവും..
കാലിൽ ഒരു നൂലിന്റെ കെട്ടും..

പേര് ശ്രീജിത്ത്...
ഉപജില്ലയോ സ്കൂളോ
പറയുന്നില്ലാ...

"ചേട്ടാ 2:30 ആയോ...?"
(സമയം 1:30 ആയിരുന്നുള്ളൂ)

"നീ ഭക്ഷണം കഴിക്കുന്നില്ലേ.
ഇപ്പൊ ബ്രേക്ക് അല്ലേ....
കൂപ്പൺ കിട്ടിയോ..."

"ഇല്ലാ കഴിച്ചില്ലാ...
അതുമല്ലാ കഴിച്ചാൽ വയർ പിടിക്കും...
800 മീറ്റർ ഫൈനലാ...."

ഞാൻ  ചോദിച്ചുകൊണ്ടിരുന്നൂ...
മറുപടികൾ മഴവെള്ളമ്പോലെ അവനും...

"ചേട്ടാ ഈ മുള്ളുള്ള ഷൂസ് ഇട്ടോടിയാൽ...
സ്പീഡ് കൂടോ....
കാലിൽ ചവിട്ട് കിട്ടോന്നാ എനിക്ക് പേടി..."

എനിക്ക് ചിരിവന്നു സ്പൈക്ക്സ് തിരിച്ചറിയാത്ത ഓട്ടക്കാരൻ...
എന്നെ പരിചയപ്പെടുത്തിയതുമുതൽ എന്നോട് മിണ്ടാൻ ഒരു മടിപോലെ അടുത്തിരുന്ന്...
ഞാൻ സൗഹൃദം സ്ഥാപിച്ചു...

മദ്യപിച്ച് കാട്ടിൽ കിടന്ന അച്ഛനെ ആന ചവിട്ടിക്കൊന്നകാര്യം പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ നൊന്തൂ..

രാവിലെ മുതൽ ഒരു ചായയും കുടിച്ച് ഓട്ടത്തിന് കാത്തിരിക്കുന്നു...

800 മീറ്റർ ഫൈനൽ അനൗൺസ് ചെയ്തപ്പോൾ...
അവനോടൊപ്പം ഞാനും എണീറ്റു...
മത്സരാർഥികളുടെ നീണ്ടനിരയ്ക്ക് പിന്നിൽ ശ്രീജിത്ത്...
വാം അപ്പ് ചെയ്യുന്നവരെ അത്ഭുതത്തോടെ നോക്കി അവന്റെ നില്പുകണ്ടിട്ട്...
അടുത്തുചെന്ന് പറഞ്ഞു

"എടാ നീയും എന്തേലും ചെയ്യ്.. ശരീരം ഒന്ന് ചൂടാകട്ടെ..."

"ന്റെ മാഷേ
ആന ചവിട്ടിക്കൊന്ന അപ്പന്റെ മുഖം ഓർത്താമതി...
എനിക്ക് പറന്നോടാൻ തോന്നും..!

ഒരു ചിരിയും ചിരിച്ച്....
അവൻ മൈതാനത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക്....
നിന്ന നില്പിൽ അനങ്ങാനാകാതെ ഞാനും..

ദ്വാരങ്ങൾ വീണ കരപ്പനടിച്ച ബനിയനും..
ഒരു ചുവന്ന നിക്കറും...
കഴുത്തിലെ രുദ്രാക്ഷവും എനിക്ക് കാണാമായിരുന്നു...

നിറഞ്ഞ മൈതാനത്തിൽ ഈ കണ്ണു നിറയെ അവനായിരുന്നു....

ചുവന്ന തൂവാലതാണതും വെടിപൊട്ടിയതും...
ആ കറുത്ത കുതിരയുടെ പാഞ്ഞുവരവും ഞാൻ കണ്ടൂ...

ഞാൻ അറിയാതെ
കയ്യടിച്ചു  ആർത്തുവിളിച്ചു...

ഒടുവിൽ ഫിനിഷിംഗ് ലൈനിൽ...
അവനെ മാത്രം ഞാൻ കണ്ടൂ...
മെഡൽ ചൂടി നിൽകുന്ന ശ്രീജിത്ത്
വേഗതയുടെ രാജകുമാരൻ...

ഇല്ലാ അവനെ പിന്നെ കണ്ടില്ലാ...
ജയിച്ചവരുടെ കൂട്ടത്തിലവനില്ലാ...
എല്ലാം എന്റെ തോന്നൽ...

മടക്കയാത്രയിലും   കണ്ണുകൾ തിരഞ്ഞതെല്ലാം....
അവനെയായിരുന്നൂ...

ഒടുവിൽ കാർ ഗേറ്റ് കടക്കും മുന്നേ ഒരു നോക്ക് കണ്ടൂ...
കാലിലെ മുറിവ്..
കരപ്പനടിച്ച ബനിയൻ കീറി കെട്ടിക്കൊണ്ട് മരച്ചുവട്ടിലിരിക്കുന്ന....

ചേട്ടാ മുള്ളുള്ള ഷൂസ് ഇട്ടോടിയാൽ നല്ല സ്പീഡാല്ലേ...
എന്റെ കാലിൽ ചവിട്ടോന്നാ എന്റെ പേടി....!!

രതീഷ് കെ എസ്സ്

ആരും കാണാത്ത വിജയം

Thursday 19 November 2015

സ്റ്റാഫ് റൂമിൽ തനിയേ....

സ്റ്റാഫ് റൂമിൽ തനിയേ....!

ചരിത്രമെഴുതിയ
ഒരു കുറിപ്പുപുസ്തകം
ഏ ഡി ബി സികളിൽ
തിരയുന്നൊരാൾ

ക്ഷാമബത്തയിൽ
ശമ്പളത്തിന്റെ താളത്തിൽ
വരവുചെലവൊപ്പിച്ച്
ബാലൻസ് ഷീറ്റിൽ മറ്റൊരാൾ

ഹരിതഗുണിത
സങ്കലന ചിന്തകൾ തെറ്റിച്ച
എക്സ് വൈകളുടെ
വിലയിരുട്ടിൽ തിരയുന്നയാളിപ്പൊഴും

പ്രണയമില്ലാത്ത
പനിനീർപൂവിന്റെ
ഇതളടർത്തി
പരാഗരേണുക്കളെത്തേടുന്ന
നീ...

ഇരതേടലിന്റെ പാരമീസിയങ്ങൾ..
മരവാഴകൾ
സ്പിരിറ്റിൽ ചത്തുജീവിക്കുന്ന
സർപ്പം..
അയ്യാൾ മൃഗശാലയായിരുന്നു

ചീമുട്ടഗന്ധത്തിൽ
ഒരു രസവും ചില തന്ത്രങ്ങളുമുണ്ടെന്നൊരുവൾ
നിർമ്മാണശാലയുടെ വാതിലിൽ...

സ്മിത്തും സെന്നും
മർത്യനുനൽകിയ വിത്തുകൾക്കപ്പുറം
വളർന്ന സാമ്പത്തികശാസ്ത്രം...

ഇനിയുമുറയ്ക്കാത്ത
വഴിതെറ്റിവന്ന
ഇംഗ്ലീഷ് വിഹ്വലതകൾ

കേടായ വോട്ടിംഗ് രീതിയിൽ
ഉറച്ചുപോയ
പൊളിഞ്ഞ പൊളിറ്റിക്സ്
ചിന്തകൾ ..

സമയസൂചികയുടെ
നേർത്തചരടിൽ കെട്ടിയുയർത്തിയ
സർക്കസ് കൂടാരം...
ചിന്തകൾ പുകയുന്ന വ്യവസായശാല....

ഇവിടെ
ഈ മലയാളത്തിന്റെ
മനോരാജ്യക്കാരനെന്ത്...!!

രതീഷ് കെ എസ്സ്

ഒരു കുഞ്ഞു മതഭ്രാന്തന്റെ കഥ

ഒരു മതഭ്രാന്തന്റെ കഥ....!!

പ്രഭാതം ബാങ്കുവിളികളാൽ മുഖരിതമായിരുന്നൂ....
കട്ടൻ ചായയും വിപ്ലവപത്രത്തിലെ വർഗീയഫാസിസ്റ്റ് സമരങ്ങളും മറ്റു ചികഞ്ഞരിക്കുന്നതിനിടയിൽ
അടുത്ത വീട്ടിലെ നൗഫുവിന്റെ കരച്ചിൽ

"ഉമ്മച്ചീ വാപ്പച്ചീ ഓടി ബരീൻ ഈ ജോ എന്നെ വിടണില്ലാ...."

ഉണർന്നാൽ ഉടൻ അടുത്ത വീട്ടിലേക്ക് കളിക്കാനോടുന്ന രണ്ടര വയസ്സുള്ള എന്റെ മോൻ ജോയലാണ്...
ശത്രു....

കരച്ചിലും ബഹളവും..
പാത്തുമ്മയുടെ ആട് കടിച്ചുതൂങ്ങിയതുപോലെ നൗഫുവിന്റെ മുണ്ടിൽ തൂങ്ങി ജോ...
രാവിലെ മദ്രസയിൽ പോകുന്ന കുട്ടികളുടെ തൊപ്പിവേണം...
ആ പോക്കിരിക്ക്...

"നിച്ചും ബേണം തൊപ്പ്...
ന്റെ തൊപ്പിതാ....!

"ബിട് ചെക്കാ അയ്ന് അനക്ക് ദറസ്സീപോണ്ടാല്ലോ..."

വാദപ്രതിവാദങ്ങൾ...
സമീപവാസികളായ മുസ്ലീം സഹോദരങ്ങൾ പുറത്തിറങ്ങീ...
അന്യനാട്ടിൽ നിന്നെത്തിയ മതമില്ലാത്ത എന്നെ അവർ തുറിച്ചു നോക്കുന്നൂ...
പള്ളിയിൽ തക്ബീർ വിളികൾ മുഴങ്ങുന്നൂ
താടി നീട്ടി
തൊപ്പിവച്ച ചിലർ വടിവാളുകളുമായ് ഓടിവരുന്നൂ...
എന്നെയും ഭാര്യയേയും പിടിച്ചു കെട്ടുന്നൂ
വീടടക്കം.അഗ്നിക്ക് ഇരയാക്കുന്നൂ....

ഒന്നുമുണ്ടായില്ലാ...
നൗഫൂന്റെ ഉമ്മ അടുക്കളയിൽ നിന്നും...
മറ്റൊരു തൊപ്പിയുമായി വന്നൂ...
നൗഫൂന് കൊടുത്തിട്ട്...
അവന്റെ തൊപ്പി
രണ്ടര വില്ലനും കൊടുത്തൂ......
ആ ഉമ്മയുടെ ഒക്കത്തിരുന്ന്...
മദ്രസയിൽ പോകുന്നവർക്ക്...
ഈ കുഞ്ഞുമതഭ്രാന്തൻ റ്റാറ്റയും കൊടുത്തൂ....

രതീഷ് കെ എസ്സ്