Thursday 19 November 2015

ഒരു കുഞ്ഞു മതഭ്രാന്തന്റെ കഥ

ഒരു മതഭ്രാന്തന്റെ കഥ....!!

പ്രഭാതം ബാങ്കുവിളികളാൽ മുഖരിതമായിരുന്നൂ....
കട്ടൻ ചായയും വിപ്ലവപത്രത്തിലെ വർഗീയഫാസിസ്റ്റ് സമരങ്ങളും മറ്റു ചികഞ്ഞരിക്കുന്നതിനിടയിൽ
അടുത്ത വീട്ടിലെ നൗഫുവിന്റെ കരച്ചിൽ

"ഉമ്മച്ചീ വാപ്പച്ചീ ഓടി ബരീൻ ഈ ജോ എന്നെ വിടണില്ലാ...."

ഉണർന്നാൽ ഉടൻ അടുത്ത വീട്ടിലേക്ക് കളിക്കാനോടുന്ന രണ്ടര വയസ്സുള്ള എന്റെ മോൻ ജോയലാണ്...
ശത്രു....

കരച്ചിലും ബഹളവും..
പാത്തുമ്മയുടെ ആട് കടിച്ചുതൂങ്ങിയതുപോലെ നൗഫുവിന്റെ മുണ്ടിൽ തൂങ്ങി ജോ...
രാവിലെ മദ്രസയിൽ പോകുന്ന കുട്ടികളുടെ തൊപ്പിവേണം...
ആ പോക്കിരിക്ക്...

"നിച്ചും ബേണം തൊപ്പ്...
ന്റെ തൊപ്പിതാ....!

"ബിട് ചെക്കാ അയ്ന് അനക്ക് ദറസ്സീപോണ്ടാല്ലോ..."

വാദപ്രതിവാദങ്ങൾ...
സമീപവാസികളായ മുസ്ലീം സഹോദരങ്ങൾ പുറത്തിറങ്ങീ...
അന്യനാട്ടിൽ നിന്നെത്തിയ മതമില്ലാത്ത എന്നെ അവർ തുറിച്ചു നോക്കുന്നൂ...
പള്ളിയിൽ തക്ബീർ വിളികൾ മുഴങ്ങുന്നൂ
താടി നീട്ടി
തൊപ്പിവച്ച ചിലർ വടിവാളുകളുമായ് ഓടിവരുന്നൂ...
എന്നെയും ഭാര്യയേയും പിടിച്ചു കെട്ടുന്നൂ
വീടടക്കം.അഗ്നിക്ക് ഇരയാക്കുന്നൂ....

ഒന്നുമുണ്ടായില്ലാ...
നൗഫൂന്റെ ഉമ്മ അടുക്കളയിൽ നിന്നും...
മറ്റൊരു തൊപ്പിയുമായി വന്നൂ...
നൗഫൂന് കൊടുത്തിട്ട്...
അവന്റെ തൊപ്പി
രണ്ടര വില്ലനും കൊടുത്തൂ......
ആ ഉമ്മയുടെ ഒക്കത്തിരുന്ന്...
മദ്രസയിൽ പോകുന്നവർക്ക്...
ഈ കുഞ്ഞുമതഭ്രാന്തൻ റ്റാറ്റയും കൊടുത്തൂ....

രതീഷ് കെ എസ്സ്

No comments:

Post a Comment