Tuesday 24 October 2017

തീവയ്ക്കായ്...!!

തീവയ്ക്കായ്...!!

മുപ്പതാണ്ടിലെ
കയ്പ്പയ്ക്കലാഭത്തിലൊരല്പമെടുത്ത്
മുത്തുവും പെണ്ണും
തീവയ്ക്കായ് വള്ളിനട്ടു...

മേക്കിംഗ് ഭാരതത്തിന്റെ പദ്ധതിൽ ജനിതകമാറ്റംവരുത്തി
നട്ട തീവയ്ക്കവള്ളികൾ മുള്ളിനിടയിലും പാറപ്പുറത്തും മട്ടുപ്പാവിലും പടർന്ന് കേറിക്കോളും.

മണ്ണിലൊരല്പം എണ്ണയിറ്റിച്ച്...
തിരികൊളുത്തിവിട്ടാൽ മതി.
ചോന്ന് മൂത്ത് കറുത്ത് വിളഞ്ഞോളും.

അതിരറുത്ത് വരണ തീവയ്ക്കമുറിക്കുമ്പോൾ
വിരലിലും റബ്ബറുറ  കരുതണം
ഇളം മാസമാണതിന്...

ഗാന്ധിസ്വപ്ന
ഗ്രമാത്മാവിലേക്ക്..
ഇനി തീവയ്ക്കവള്ളികളങ്ങനെ വിളയും...
ഭാരതത്തിന്റെ ഗ്രാമങ്ങളങ്ങനെ തിളങ്ങും,
'ഭരണീയ'ർ* വിശപ്പ്തീർത്ത് പാടും.
ഹാ
എന്ത് സ്വച്ച് ഭാരാതം...!!

* ഭരണിത (തിരുനൽ വേലിയിൽ തീവയ്ക്കപ്പെട്ട കർഷക കുടുംബത്തിലെ ഒന്നരവയസുകാരി)

കെ. എസ്. രതീഷ്
( ഗുൽമോഹർ 009)

ഓഫ് സൈഡ്..!!

ഓഫ് സൈഡ്...!
( കഥ )

"യെതുക്ക് സർ, തർക്കൊലൈ പണ്ണണോം. പസങ്കൾക്ക് അന്തമാതിരി പഠിപ്പൊന്നും സൊല്ലിക്കൊടുക്കെലെയ"

ദൊരൈയുടെ ചോദ്യം കോർണറിൽ നിന്നുയർന്ന് തലയ്ക്കുമുകളിൽ കറങ്ങി നിന്നു.  പോസ്റ്റിനുള്ളിലെ വിശാലമായ മുറിവ് ഒരു ഹെഡ്ഡറിനും, റഫറിയുടെ ദീർഘമായ വിസിലിനും, മരണാരവങ്ങൾക്കും കാത്തുനിന്നു....

പ്രഭാതസാവാരികഴിഞ്ഞ് വീട്ടിലേക്കുള്ളയാത്രയിൽ, കീശയുടെ നേരിയ കോട്ടൺ ആവരണം കടന്ന് മൊബൈലിന്റെ  വിങ്ങലുകൾ ഹൃദയത്തിലെത്തി...

"ഔർ ഫോർമർ സ്റ്റുഡന്റ് കിരൺ ശങ്കർ, കൊമേഴ്സ്  ബാച്ച് 2015.  കമ്മിറ്റഡ് സൂയിസൈഡ് ഇൻ ദി സ്കൂൾ ഗ്രൗണ്ട്.." സ്കൂളിന്റെ വാട്സ് ആപ്പ് കൂട്ടായ്മയിൽ ചരിത്രാദ്ധ്യാപകന്റെ വക മെസ്സേജും ഫോട്ടോയും. ഫുഡ്ബോൾ പോസ്റ്റിൽ കയറിൽ  തൂങ്ങിനിൽക്കുന്ന ഒരു ശരീരം... പശ്ചാത്തലത്തിൽ സ്കൂളിന്റെ വായനശാലയുടെ ബോർഡ്.. ഗ്രൗണ്ടിലെത്തുമ്പോൾ ശവം നിലത്തിറക്കി പോലീസ് മഹസർ തയാറാക്കുന്നു..കൂടിയതിൽ  അധികവും കുട്ടികളായതിനാൽ പോസ്റ്റിനടുത്തെത്താൻ പ്രയാസമുണ്ടായില്ല മുറിച്ചെടുത്ത കുരുക്കിന് സമീപത്തായി പുതിയ രണ്ട് ബൂട്ടുകൾ തൂക്കിയിരിക്കുന്നു, നിലത്ത് ഗോൾ കീപ്പറുടെ ഗ്ലൗസുകൾ വിരലുകൾ മുറിച്ചിട്ടിരിക്കുന്നു..
മഞ്ഞയും കറുപ്പും ഇടകലർന്ന ഫുഡ്ബോൾ നെടുകെ കീറിയിട്ടിരിക്കുന്നു... പോസ്റ്റിന്റെ ഇടതുവിംഗിൽ ചാരി ദൊരൈസ്വാമി നിൽക്കുന്നു.
എന്നെ കൈയുയർത്തി അഭിവാദ്യം ചെയ്തു. മുൻ വരിപ്പല്ലുകളില്ലാത്ത അയാളുടെ സ്ഥിരം  ചിരി പോസ്റ്റിനെ കടന്ന് പോയിരിക്കുന്നു.....ആംബുലൻസിനൊപ്പം ആളുകളൊഴിഞ്ഞു. ഫോണിൽ ഫോർ ജി വേഗത്തിൽ കിരണിന്റെ ചിത്രങ്ങളും വീഡിയോകളും വാട്സാപ്പിൽ തെളിയുന്നതും നോക്കി ഞാൻ നിന്നു....
ചരിത്രാദ്ധ്യാപകൻ മികച്ച ചിത്രകാരൻ കൂടിയാണെന്ന് അയാളെടുത്ത ചിത്രങ്ങൾ പറയുന്നതുപോലെ,
കൈകൾ ഇരുവശത്തേക്ക് വിടർത്തി, തലമുന്നിലേക്ക് ചരിച്ച്, കാലുകൾ വിടർത്തി വായുവിൽ ഉറപ്പിച്ച് മാന്ത്രികവിദ്യയറിയുന്ന ഗോളിയെപ്പോലെ   കിരൺശങ്കർ  നിൽക്കുന്നു...

ഹ്യുമാനിറ്റീസിലെ അലമ്പൻ ഫറൂക്കിനെ വെട്ടി കിരണിനെ സ്കൂൾ ടീമിന്റെ ഗോളിയാക്കിയതിനു പിന്നിൽ ചിലകാര്യങ്ങളുണ്ടായിരുന്നു..കഴിഞ്ഞതവണയും ഫറൂക്ക് എതിർ ടീമിലെ കുട്ടികളുമായി തല്ലുണ്ടാക്കി, അതിന്റെ പേരിൽ സംഘാടകരിൽ നിന്ന് പഴികേൾക്കേണ്ടിവന്നതെനിക്കാണ്..കിരാണായാൽ പിന്നെ അതൊന്നും ഭയക്കേണ്ടതില്ല...ദൊരൈസ്വാമിയും അത് ശരിവച്ചു....

"യെസ് സാറ്, റൊമ്പ  കറക്ട്, ഹീ ഈസ് ഹാർഡ് വർക്കിംഗ്, നേർമയാന പയ്യൻ...."

ഇപ്പോൾ പെയിന്റ് പണിക്ക് പോകുന്നെങ്കിലും, ദൊരൈസ്വാമി ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഈ അൻപതാം വയസിലും സ്കൂളിലെയും ക്ലബ്ബിലെയും കുട്ടികൾക്ക് കോച്ചിംഗ് കൊടുക്കാറുണ്ട്...വെറും  വായുനിറഞ്ഞ ഗോളത്തെ ഭാര്യക്കാൾ പ്രണയിച്ചതും,അവരെയും ബാംഗ്ലൂരിലെ ജോലിയും കളഞ്ഞ്, മലബാറിന്റെ മൈതാനങ്ങളിലേക്കിറങ്ങിയതും...കഴിഞ്ഞ് വർഷം ഇരുപത്താറായിരിക്കുന്നു..

മലബാറിന്റെ മൈതാനങ്ങളിൽ ദൊരൈ ആരവങ്ങളുയർന്ന നാളുകൾ..പിന്നെ പിൻ നിരയിലേക്ക് പോയ ദിനങ്ങൾ, ക്ലബ്ബുകളിൽ കോച്ചായിരുന്ന വർഷങ്ങൾ, പ്രതിഭകൾ ദൊരൈസ്വാമിയെക്കുറിച്ച്  പറഞ്ഞകാലങ്ങൾ.
പതിയെ പതിയെ ഗ്യാലറികളിൽ ആരവങ്ങൾക്കിടയിൽ ആരോ ഒരാളായി മാറിയതിന്റെ  വേദനകളൊക്കെ ദൊരൈസ്വാമി  പലതവണയായി നൂറോ ഇരുന്നൂറോ രൂപയ്ക്കായി എന്നോടും സ്കൂളിലെ പലരോടും പറഞ്ഞിട്ടുണ്ട്...

കഴിഞ്ഞ  കുറേക്കാലങ്ങളായി ഉപജില്ല- ജില്ലാ മത്സരങ്ങൾക്ക്  സ്കൂൾ ടീം ഒരുക്കുന്നത് ദൊരൈതന്നെ. ആഴ്ച്ചയിൽ ഒരു കുട്ടിയിൽ നിന്ന് പിരിക്കുന്ന ഇരുപത് രൂപയ്ക്കപ്പുറം, ഫുഡ്ബോളിൽ കുട്ടികൾ  വിരിയിക്കുന്ന ഷോട്ടുകൾ ആ വൃദ്ധനെ പ്രലോഭിപ്പിച്ചിരിക്കണം...നാല്പതു ദിവസത്തെ ക്യാമ്പുകൾക്കിടയിൽ ഒന്നു രണ്ടുതവണ കോളനിയിൽ, ശിഷ്യന്മാരും പഞ്ചായത്തും  ചേർന്നു നിർമ്മിച്ച ഇരുമുറി വീട്ടിൽ ഞാൻ പോയിട്ടുണ്ട്, തുരുമ്പുപിടിച്ച ഷീൽഡുകളും, പാറ്റകരണ്ടതും വെള്ളമൊലിച്ച് കറവീണതുമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ചൂണ്ടി ദൊരൈ ആവേശത്തോടെ പറയുമ്പോൾ...വയസുകാലത്ത് ഒപ്പം കൂട്ടിയ ലക്ഷ്മിയും മകനും ഉണ്ടായിരുന്നു....

"ഇത് വന്ത് സെവന്റി ഫോർ നാഗ്ജി കപ്പ് സർ,  ഇന്ത്യ വിന്നേഴ്സ് ലെഫ്റ്റ് വിംഗ് ഫോർവേഡ് ദൊരൈ ജേഴ്സി നമ്പർ 10..."

അയാളങ്ങനെ ഓർമ്മകളുടെ ബൂട്ടുകൾ മുറുക്കുന്ന ആവേശത്തിലാവും....

"പെനാൽട്ടി പണ്ണുമ്പോത് സർ കിരണേ പാത്തിറിക്കാ, ഒലിവർ മാതിരി അവ്വളവ് ദില്ല്....
എനിക്ക് തെരിയും അന്തവിൻസി പയ്യനില്ലെയാ പാട്രിക്ക്, നമ്പമുടിയാത് വംശോം, അവറു താൻ ഇന്ത തർക്കൊലയ്ക്ക് കാരണോം..."

തലയ്ക്കുമുകളിൽ തിരിഞ്ഞചോദ്യത്തെ ദൊരൈതന്നെ വലയ്ക്കുള്ളിൽ ഉരുണ്ടൊരുത്തരമാക്കി...

"ഹോസ്പിറ്റൽ പക്കം പോലാമാ..." മൊബൈലിൽ കിരണിന്റെ  വീഡിയോ കാണുന്നതിനിടയിൽ ദൊരൈയുടെ ചോദ്യം എന്നെ ഞെട്ടിച്ചു.. വേഗം  മൊബൈൽ ഓഫാക്കി കീശയിലിട്ടു...

മോർച്ചറിക്ക് മുന്നിൽ,
"മാഷിനെ ചെക്കനെന്തിഷ്ടാന്നോ.." കിരണിന്റെ മാമൻ ദേഹത്തേക്ക് കുഴഞ്ഞതുപോലെ വീണു. ഒരാൾ വന്ന് പിടിച്ചുമാറ്റി..ഇല്ലെങ്കിൽ മദ്യത്തിന്റെ നാറ്റം സഹിക്കാനാകാതെ ഞാനും ചർദ്ദിച്ചുപോകുമായിരുന്നു.

കിരൺ സ്കൂൾ വിട്ട് വർഷം രണ്ട് കഴിയുന്നു...എങ്കിലും എന്നും രണ്ടുതവണ ഞാനവനെക്കാണാറുണ്ട്, രാവിലെ പ്രാക്ടീസ് കഴിഞ്ഞ് പോകുന്നതും, വൈകിട്ട് പ്രാക്ടീസിനെത്തണതും. മങ്ങാത്ത അവന്റെ ചിരിയും...
മലപ്പുറത്തെ  ഗോൾവലകാക്കാൻ കിരണിനെ ക്ലബ്ബുകൾ  വിലപേശാൻ തുടങ്ങിയിരിക്കുന്നു.
ദൊരൈ സ്വാമിക്കൊപ്പം നിന്ന് പുതിയ സ്കൂൾ ടീം ലിസ്റ്റ് ശരിയാക്കിത്തന്നതും കിരണായിരുന്നു.
ലിസ്റ്റ് തന്നിട്ട്

"മാഷേ ഒരു ഗോൾഡൻ ചാൻസ് ഒത്തുവന്നിട്ടുണ്ട് ഗോവേന്ന്...ഫാദറും നാട്ടിലെത്തീട്ടുണ്ട് ഇപ്പൊ എല്ലാം സോൾവായീട്ടോ, മാഷെ കാണാൻ വരുന്നെന്നൊക്കെ പറയുന്നുണ്ടായിരുന്നു...

പിറ്റേന്ന്  സ്റ്റാഫ് റൂമിൽ ബ്രൂട്ടിന്റെ മണംനിറച്ച്, കിരണിന്റെ അച്ഛൻ ശങ്കരൻപിള്ളവന്നു.
മോനെ ടീമിലെടുത്തത് മുതൽ കാണാൻ കരുതിയെന്നും, അല്പം ദേഷ്യമൊക്കെയുണ്ടായിരുന്നെന്നും പറഞ്ഞ്... മക്കൾക്ക് കൊടുക്കാൻ കുറച്ച് ചോക്ലേറ്റും തന്നു. ഗൾഫിലേക്ക് മടങ്ങിപ്പോയദിവസം യാത്രപറയാനും വിളിച്ചിരുന്നു....

."...ന്റെ മാഷേ അവനെന്തിനാ ഇത് ചെയ്തേ....
നമ്മളൊക്കെ എത്ര സ്നേഹിച്ചതാ അവനെ
എത്ര സ്വപ്നം കണ്ടതാ അവനെക്കുറിച്ച് ......" ശങ്കരൻ പിള്ള തോളിലേക്ക് ചാഞ്ഞു...ബ്രൂട്ടിന്റെയും ബ്രാൻഡിയുടെയും കുഴഞ്ഞ ഗന്ധം മൂക്കിലേക്ക് പെനാൽട്ടിപോലെ ഇരച്ചുകയറി...

"മോനേ കിരണേ കണ്ണുതുറക്കെടാ...." കിരണിന്റെ അമ്മ കൃഷ്ണയും കരഞ്ഞ് തളരുന്നു....
കൃഷ്ണയുടെ രൂപത്തിനൊക്കെ വല്ലാത്ത മാറ്റം ഒടുവിലവരെ കാണുമ്പോൾ.....

" ന്റെ മാഷേ, ഇതൊന്നും.ശങ്കരേട്ടൻ സമ്മതിക്കൂന്ന് തോന്നണില്ല, നിക്ക് പേട്യാ ഞാൻ നമ്പര് തരാം മാഷന്നെ വിളിച്ചോളൂട്ടോ...ഗീതൂന്റെ പിറന്നാളിന് വന്നപ്പോഴും കളീടെ പേരിന് വഴക്കായതാ...." സാരിത്തുമ്പ് വിരലിൽ ചുറ്റി, വിയർത്ത നെറ്റിത്തടം മുഖത്ത് നോക്കാതെ അവർ പറഞ്ഞു തീർക്കുമ്പോൾ നീണ്ടതലമുടിയിൽ തിരുകിയ തുളസിയില എടുത്തുമണപ്പിക്കുകയായിരുന്ന കിരണും ഞാനും മുഖത്തോട് മുഖം നോക്കി രഹസ്യായി ചിരിച്ചു..

അനുവാദം കിട്ടിയെന്ന് അറിയിക്കാൻ വിളിച്ചത്, ഗീതുവായിരുന്നു...

"ന്നേം കൂട്ടിക്കോളാൻ അച്ഛൻ പറഞ്ഞൂട്ടോ... "

"നീ പ്ലസ്റ്റൂനിവിടെ ചേരുമ്പോൾ നമുക്കൊരു വനിതാ ടീമൊപ്പിക്കാട്ടോ.."

എന്റെ മറുപടിയ്ക്ക് അങ്ങേത്തലയ്ക്കൽ രണ്ടാളും ചിരിക്കുന്നത് കേട്ടു....

മുടിയൊക്കെ ബോബ് ചെയ്ത്....
മുഖമൊക്കെ മിനുക്കി കൃഷ്ണയ്ക്ക് വലിയമാറ്റങ്ങൾ....

"....അന്ത പാട്രിക്ക് മട്ടും താൻ,  അവന്റെ വംശമേ അപ്പടിതാൻ...അന്ത അമ്മയെ പാത്തിയാ ? ഇന്ത മാറ്റം എപ്പടി വന്തത്...? പലവാട്ടി വാണിംഗ് പണ്ണണോം., കിരൺ പയ്യനോട് പേസണോന്ന്  നെനച്ചേ ആനാ മുടിയലേ...."

ദൊരൈ തുടരെ തുടരെ എന്റെ പോസ്റ്റിലേക്ക്. കിക്കുകൾ എടുത്തുകൊണ്ടേയിരുന്നു.

"സർ, ഉങ്കളുക്ക് തെരിയുമാ നാൻ ബാംഗ്ലൂർ ഊർ വിട്ട് പോറത്ക്ക് കാറണമേ ഇവറുടെ അപ്പാ വിൻസി താൻ...ഒരു നാൾ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോത്...."

ദൊരൈസ്വാമിയുടെ ശബ്ദത്തിനുമുകളിലൂടെ മരണാരവമുയർന്നു...സംസ്കാരചടങ്ങുകളൊക്കെ വേഗത്തിൽ കഴിഞ്ഞു....
അടക്കിയ സ്ഥലത്തെ മതിലിനോട് ചേർന്ന് മുത്തു ഇരിക്കുന്നത് കണ്ടാണ് ഞാൻ മടങ്ങിയത്....

മടക്കയാത്രയിലും ഉച്ചമയക്കത്തിലും, പെനാൾട്ടി ഏര്യയിൽ എതിർ ടീമിനു നടുവിൽ മൈനസ് പാസ് കിട്ടിയവനെപ്പോലെയായി ഞാൻ...
മുത്തുവിന്റെ വീടിനുള്ളിലെ പോസ്റ്റിലേക്ക് നിരവധി തവണ ഭാവനയിലൂടെ  തകർപ്പൻ ഷോട്ടുകളെടുക്കാൻ   നോക്കി. ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല
രാവിലെ ഫോണിൽ വന്ന ചിത്രങ്ങൾ ഗ്യാലറിയിലിരുന്ന് ഒരു കുറ്റാന്വേഷകനെപ്പോലെ പരതിനോക്കി...
ഗോവ എന്നെഴുതിയ ജേഴ്സിയിലും നിലത്തുകീറിയെറിഞ്ഞ ഫുഡ്ബോളിന്റെ മഞ്ഞവശത്തുമെല്ലാം... "കൃഷ്ണ" എന്ന് ഇംഗ്ലീഷ് വലിയ ആക്ഷരത്തിൽ  എഴുതിയിരിക്കുന്നു...

"മാഷേ ഇന്നലെയെന്റെ ബെർത്ത് ഡേയായിരുന്നു, എനിക്ക് തന്ന ഗിഫ്റ്റ് കണ്ടോ ഗ്ലൗസും...." കൈയിലിരുന്ന ബോൾ എന്റെ നേർക്കവൻ ത്രോയിൻ ചെയ്തു....

"ദൊരൈ മാഷിന്റെ ചങ്ങാതീടെ മോൻ വന്നിട്ടുണ്ട്, വല്യ പുലിയാട്ടോ....ദൊരൈ സാറൊന്നും ഒന്നൂല്ലാ ഇപ്പൊ കോച്ചിംഗൊക്കെ കക്ഷിയാ.. മിക്കവാറും ഞാൻ ഈ മാസം ഗോവയ്ക്ക് വണ്ടികേറൂട്ടോ അവിടൊരു കമ്പനി ടീമിൽ പാട്രിക്ക് സാറ് എനിക്ക് ശര്യാക്കീട്ടുണ്ട്..."

ഇന്ത്യൻ ഫുഡ്ബോൾ ടീം ജേഴ്സിയണിഞ്ഞ്...
കിരൺ എന്നെക്കുറിച്ച് സംസാരിക്കുന്നത് ഞാനന്ന് സ്വപ്നം കണ്ടു...

കളിയായാലും ജീവിതമായാലും ഒറ്റയാൻ മുന്നേറ്റങ്ങൾക്ക് അല്പായുസ്സാണ്...
ഏഴുമണിയോടെ ഉറക്കമുണരുമ്പോൾ സമീപത്തെ മൈതാനത്ത് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മത്സരത്തിൽ  അൽമദീന ചെറുപ്ലശ്ശേരിയും ഫിഫാ മഞ്ചേരിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ അനൗൺസ് മെന്റ് തുടങ്ങിയിരുന്നു..
സ്കൂളിൽ വന്ന് ഫാമിലി ടിക്കറ്റ് എടുപ്പിച്ചിരുന്നു....
ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ  നീണ്ടനിരയിലൊന്നും പെടാതെ ദൊരൈ മാറി നിൽക്കുന്നു....
എന്നെ കണ്ടതും കൈയുയർത്തി മുഖത്ത് ആ ചിരിയുടെ ചെറിയ നിഴലുണ്ട്....

"ഫിഫ്റ്റി റൂപ്പീസ് കെടയ്ക്കുമാ സർ, ഇന്ത  പസങ്കൾക്ക് എന്നെ തെറിയാത്, എനക്ക്   ഫ്രീ പാസ് കെടയ്ക്കുവാറ്"

ഞാൻ ഫാമിലി പാസ് ദൊരൈയ്ക്ക് നേരേ നീട്ടി, മുൻനിരയിലെ സീറ്റ് തന്നെ കിട്ടി...കളിതുടങ്ങാൻ മിനിറ്റുകൾക്ക് മുന്നേ അടുത്ത സീറ്റിൽ പാട്രിക്ക് വിൻസി വന്നിരുന്നു...
ദൊരൈസ്വാമി പിൻ നിരയിലേക്ക് മാറിയിരുന്നു...കളി തുടങ്ങിയിട്ടും ദൊരൈ പാട്രിക്കിൽ നിന്നും നോട്ടം മാറ്റുന്നില്ല...

"ഹായ് സർ വാട്ട് ഹാപ്പൻഡ്  റ്റു യുവർ സ്റ്റുഡന്റ്, സച്ച് ഏ വണ്ടർ ഫുൾ പ്ലെയർ, ഹീ വോസ് പ്രൊമിസിംഗ് ഒൺ, ബട്ട്...."
പാട്രിക്ക് എന്നെ ചേർത്തു നിർത്തി ഫോണിൽ സെല്ഫിയെടുത്തു...

"ഗിവ്മി യുർ വാട്സ്അപ് നമ്പർ, ഫോർ ദിസ് നൈസ് ക്ലിക്ക്..."
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദൊരൈ ആൾക്കുട്ടത്തിനിടയിലൂടെ നടന്നുപോകുന്നു...

വാട്സ് ആപ്പ് തുറക്കുമ്പോൾ രണ്ട് ചിത്രങ്ങൾ. ഞാൻ പാട്രിക്കിന്റെ പ്രൊഫൈൽ ചിത്രം നോക്കി, ഗോവൻ ടീഷർട്ടണിഞ്ഞ് കൃഷ്ണയെ അയാൾ  ചേർത്തു  നിർത്തിയിരിക്കുന്ന സെല്ഫി....
പാട്രിക്ക് ഇടതുകൈയിൽ ചേർത്തു വച്ചിരിക്കുന്ന മൊബൈലിന്റെ വാൾപ്പേപ്പറിലും കൃഷ്ണയുടെ മറ്റൊരാംഗിൾ ക്ലിക്ക്....

ഫിഫാ മഞ്ചേരിയുടെ കെനിയൻ കളിക്കാരൻ ഡയറസ് ഓഫ് സൈഡ് ആയതിന്റെ വിസിൽ മുഴങ്ങി, കിക്ക് എടുക്കുന്നതിനിടയിൽ ആദ്യ പകുതിയുടെ ദീർഘവിസിലും....

പാട്രിക്ക് ഗ്യാലറിയും, മൈതാനവും പശ്ചാത്തലമാക്കി സെല്ഫികൾ എടുത്തുകൊണ്ടേയിരിക്കുന്നു....

പാർക്കിംഗ് ഏര്യയിൽ നിന്ന് കാറുമായി റേഡിലേക്കിറങ്ങുമ്പോൾ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ദൊരൈസ്വാമി കൂർത്ത കല്ലുകൾ വശത്തെ ഓടയിലേക്ക് ചിപ്പ് ചെയ്ത് ഗോളുകളാക്കുന്നു. കാറ് ദൊരൈയുടെ അടുത്തെത്തുമ്പോൾ ഉറക്കെയെന്തൊക്കെയോ  വിളിച്ചു പറയുന്നുണ്ടായിരുന്നു.മുഖം അമർത്തിത്തുടയ്ക്കുന്നു..
ദൊരൈയെ  കാറ് കടന്നുപോകുമ്പോൾ, കളിക്കളത്തിൽ അടുത്ത പകുതിയുടെ വിസിലിന്റെ കരച്ചിൽ ഉറക്കെമുഴങ്ങി....!!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Tuesday 10 October 2017