Tuesday 24 October 2017

തീവയ്ക്കായ്...!!

തീവയ്ക്കായ്...!!

മുപ്പതാണ്ടിലെ
കയ്പ്പയ്ക്കലാഭത്തിലൊരല്പമെടുത്ത്
മുത്തുവും പെണ്ണും
തീവയ്ക്കായ് വള്ളിനട്ടു...

മേക്കിംഗ് ഭാരതത്തിന്റെ പദ്ധതിൽ ജനിതകമാറ്റംവരുത്തി
നട്ട തീവയ്ക്കവള്ളികൾ മുള്ളിനിടയിലും പാറപ്പുറത്തും മട്ടുപ്പാവിലും പടർന്ന് കേറിക്കോളും.

മണ്ണിലൊരല്പം എണ്ണയിറ്റിച്ച്...
തിരികൊളുത്തിവിട്ടാൽ മതി.
ചോന്ന് മൂത്ത് കറുത്ത് വിളഞ്ഞോളും.

അതിരറുത്ത് വരണ തീവയ്ക്കമുറിക്കുമ്പോൾ
വിരലിലും റബ്ബറുറ  കരുതണം
ഇളം മാസമാണതിന്...

ഗാന്ധിസ്വപ്ന
ഗ്രമാത്മാവിലേക്ക്..
ഇനി തീവയ്ക്കവള്ളികളങ്ങനെ വിളയും...
ഭാരതത്തിന്റെ ഗ്രാമങ്ങളങ്ങനെ തിളങ്ങും,
'ഭരണീയ'ർ* വിശപ്പ്തീർത്ത് പാടും.
ഹാ
എന്ത് സ്വച്ച് ഭാരാതം...!!

* ഭരണിത (തിരുനൽ വേലിയിൽ തീവയ്ക്കപ്പെട്ട കർഷക കുടുംബത്തിലെ ഒന്നരവയസുകാരി)

കെ. എസ്. രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment