Tuesday 11 December 2018

ബർശല് വിലാസങ്ങൾ..


1. Sandhya pathama
Ponmanikood
Nethaji puram
Santhi giri P O
695589
9495133528

2.manoj pattoli
Snehasandram
Pettikkundu P O
671313
8281238334

3. Shyni manoj
Erathu house
Prakkulam P O
691602
Kollam
9495472120

4. Kala G K
MC sarowar appaartment
No 111 A Block First floor
Near RTO
Old madras Road
Medahalli
Bengaluru
560049
7760753522

5. Linu K
Aykuza house
Manimooly P O
Palad
Nilambur malappuram
679331
9656401105

6.jayamol
Hsst malayalam
Ghss thodupuzha
Thodupuzha P O
Idukki
685558
9847761269

7.Devi K varma
Assist professor
Malyalam department
SD college
Alappuzha
9847691261

8. Jayamma mathew
Naduvil eduth house
Palemad P O
Edakkara 679331
9447720896

9.K V Shaneeb
Teacher
Govt Hss koothuparamba
Koothuparamba P O
Kannur
670643
9447687213

10.Khadeeja unniyambath
Blest
Kovilakam kundu north
Manjuruli
Manjeri PO
676121
Mlprm
9747793302

11.Ajeesh mathew
Karukayil. House
Karukayil ward
Amalakunnu P O
Aalappuzha
688006
9847451536

12.Siyad aboobaker
Kulachayil padeetathil
Sv market PO
Kozhikode
Karunagappally
690573
9847812382

13. Musthafa A P
Hss munderi
Munderi P O
679334
9605270544

14.Jayakumar S
Demonstrater on CHE
Govt polytechnic college
Poozhukkol ,kaduthuruthi
Kottayam
686604
8111984538

15 MANJU NADH. C
MY FOOT FANCY AND FOOTWEAR EDAKKARA (PO) EDAKKARA MALAPPURAM 679331
8086289284

16.ഉമേഷ് വള്ളിക്കുന്ന്
ക്രൈം ബ്രാഞ്ച്
കോഴിക്കോട് 4
673004
9847587487

17 Rosili Joy
C/o Joy paul-Asst. commissioner
BCAS Hyderabad
Old site office
RGI airport
Shamshabad
Thelungana- 500108

Ph. No. 94866 18711

18.Jose Mathew
C/o V.M Mathew
Vallikattu House
Kalathu ward ,
Avalukkunnu .P.O
Alappuzha-688006
9656491990

19.Bappu cholamunda
cholasseri  h
karappuram po
edakkara
malappuram dt
679331
ph 8281936765

20.കെ.എം ശ്രീലാൽ '
ട% ശ്രീധരൻ
കോട്ടക്കൽ മലയിൽ ഹൗസ്  ചേറൂർ, പി ഒ വേങ്ങര 6763 14 PIN
മലപ്പുറം ( ജില്ല
9961961286

21.വിദ്യാധരൻ.കെ.എസ്,
കുന്നപ്പശ്ശേരി. വീട്,
നടുവിൽക്കര.പി.ഒ,
വാടാനപ്പള്ളി - 680 614,
തൃശ്ശൂർ .
ഫോൺ നമ്പർ: 8289923860

22.Predhiraj.
Thundil veedu.
Asramam. Kollam. 691002
9562816449

23 Sumayya sumam
HMS AUPS THURAKKAL
MANJERI
MALAPPURAM
676121
9061479889

24Shiyaj pp
Vazhikkadavu service co operative bank
Manimooly po pin 679333
Ph 9447318370

25 chaithra IB
Manveena
Vaazhod thattaththumala
695614
9446594006

26. Dhanya thekkepaattu
Thekkeppattu house
Kannothth post
Vankidang
Thrissur
680510
8606877204

27. Nisha
Devamahi
Vellivilakam
Vakkam P O
Thiruvananthapuram
695308
9495219799

28. Sadam thangal
Thangal House
Karappuram P O
679331
8547609749

29. Rajani P P
Kurmpalil House
Valiya kunnu P O
Valanchery
Malappuram
676552
9745989827

30. Sujith kuttanari
Padma sree House
Kolaththur P O
Aththoli
Kozhikkodu
673315
8281201496

31. Ansamma thomas
Academic director
Sree mount public school
Erumeli P O
Kottayam
686508
9446414844

32. Siddique
Ambalappuzha veedu
Azhikode PO
Kodungallur
Thrissur
9847658828

33. Rekha P S
Kalluvila padinjattethil
Kuzhiyam south
Near ITI
Chandanaththoppu
Kollam 14
691014
9567476116

34. Sini Eappan
Ayyan parambil House
Theyyaththum padam
Thoni kai
Edakkara
679331
9846025955

35. Appu muttara
Aravindam
Thazhuththala
Kannanalloor
Kollam
691526
9446619682

36. Sameer P
Parakkal House
Anakkallu
Uppada PO
Nilambur
679334
9995869076

37. Haseena CT
Room no 4
Mohammed haji quarters
Chenakkal
Calicut university
PO
673635
9496843048

38. Ramesh kodakkadan
Thamburattikkallu
Mundreri P O
Chungathara
Malappuram
679334
9946581758

39. Julie Raju
Meleppurath House
Angadikkal
Puththan kavu P O
Chengannur
689123
Alappuzha
9947959146

40. Maya C
Rajani Nilayam
Pookkottumpadam
679332
Malappuram
9446766831

41. Anitha P
Arun nivas
Kallam padam
Nilambur
679329
9447978214

42. Beena P
Sandram
Chungathara P O
679334
9495451517

43.Thushad
Vasantham
Cherumoodu
Velliman P O
Kollam
691511
9947449181

44 .G S manoj kumar
Twist Digital media
Kinfra video and Filim park
Sainik school
PO
Kazhakkoottam
695585
9895881067

45. Anoop anoor
Anoop bhavan
Annoor
Ambalathumkala PO
691505
9446363160

46.Athira C
Chirakaththodi
House
Chungathara P O
Mundappadam
9995686180

47. രേഷ്മ
മലയാള വിഭാഗം
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
കോഴിക്കോട്.
673008
9946684144

48 George Paul
Bethel JNRA 168
Pattathanam PO
Kollam
Kerala
Pin 691021
9496847284

49 സുഷ രവീന്ദ്രൻ
മല്ലിശ്ശേരി കളം വീട്
പാലത്തോൾ പി ഒ
ചെറുകര വഴി
മലപ്പുറം
679340
9446134868

50 സുഹ്‌റ പടിപ്പുര
പടിപ്പുര വീട്ടിൽ
ഇരിങ്ങാട്ടീരി പോസ്റ്റ്
കരുവാരക്കുണ്ട്
മലപ്പുറം
676523
9497347732

51 സ്നേഹ ലിജി
തൊഴുത്തും പറമ്പിൽ വീട്
തളിക്കുളം തപാൽ
680569
9447769581

52. ദീപ ബി സി
കേദാരം
പടിഞ്ഞാറ്റമുറി
ശൂരനാട് വടക്ക് പി ഒ
കൊല്ലം
690561
9446850703

53. ആഗ്നസ് പ്രിയ
ജി എച്ച് എസ് എസ് മങ്കര
മങ്കര പി ഒ
പാലക്കാട്
678613
9567092368

54. വിശ്വനാഥ്. പി
ഹരിശ്രീ
പഴവീട്. പി. ഓ
ആലപ്പുഴ
പിൻ : 688009
7012924707

55. PRADEEP. S
THREE PUTHRA NIVAS
DESINGANADU NAGAR-68
KAMPIKAKAM
ASRAMAM
KOLLAM
691002
9746173785

56. റീന അജിത്ത്
ഷെറീന ഭവൻ
നിയർ എസ് എൻ പോളീ ടെക്‌നിക്ക്
കൊട്ടിയം പി ഒ
കൊല്ലം
691571
9447439588

57 SURENDRA MOHAN C. S,
GEETHA MEDICALS,
ROUND WEST,
NAICKANAL,
THRISSUR-680 001
Ph. 999 5 28 38 28

58. Mini benny
Cheradiyil House.    Thonikkai.  Theyyathumpadam. P o malappuram Dt.   Pin679331
9495154302

59 Sunil k v ,
kayyunda house ,mampoil,
chugathara p o
malappuram Kerala
9496421171

60. Mukesh M
Bharath Nagar 116 A
Kizhakkekara vila
Chandanathope po
Kollam 691014
7995306291

61. ഗോപകുമാർ പി
മൊഴി
മുദാക്കൽ പി.ഒ
ചെമ്പൂര്
വെഞ്ഞാറമൂട്
695103
94477 27433
9946227077

62. ഹരീഷ് പഞ്ചമി
ചെറുവത്ത് പറമ്പത്ത്
വില്ല്യാപ്പള്ളി
വടകര
673542
9961340218

63 അജിത രാജൻ,
കുളങ്ങര വളപ്പിൽ 'വീട്
പി.ഒ- മാടക്കത്ര
അക്കരപ്പുറം
തൃശ്ശൂർ - 68065I

ഫോൺ 8129852214

64 Reji clouds
cmc 18
cherthala p o 
688524
9746128016

65. കെ എസ് വീണ
കടത്താനാത്ത്
പേരും വേലിക്കര പി ഒ
പടിഞ്ഞറെ കല്ലട
കൊല്ലം
691500
9446590822

66 SHILA KUMARI. S. A
Niranjanam,
behind. St. Vincent. School,
keralapuram,
Perumpuzha. P. O,
Kollam 691504..
9846556288

67 Ashim.s
BSNL staff quarters no B29
Paruthippara
Nalanchira PO
Tvm 695015
9495100156

68. Sarathlal s
SBI RASMEC Alappuzha
Kallupalathil Building
Near Good morning agencies
CCSB Road
Iron bridge PO
Alappuzha
8301995987

69 RANJITH K P
HSST SOCIAL WORK
GHSS ADHUR
ADHUR PO
KASARAGOD
7356746790

70. റീന വി
എച്ച്.എസ്.എ.മലയാളം
ഐ.എം എൻ എസ് ജി. എച്ച് എസ് എസ്
മയ്യിൽ
മയ്യിൽ - പി.ഒ
കണ്ണൂർ
9496539394

71 ചെറിയമുണ്ടം
അബ്ദുർറസ്സാഖ്
-- PIN - 676106-
Mob: 9495710716

72 കീഴാറൂർ സുകു ,
മണ്ണാറം പൊറ്റ '
കീഴാറൂർ പി ഒ
6951 24,
നെയ്യാറ്റിൻകര ( വഴി)
9895984953

73 Mily Dilip
Kadankavil house
Mundankal P.O
Pala .
Kottayam
Pin.686574
Phone .8129316330

Monday 10 December 2018

"ബർശല് ലഭിക്കാൻ നാലുവഴികൾ...!!

" ബർശല് കഥാസമാഹാരം  ലഭിക്കാൻ നല്ല നാലുവഴികൾ..!!"

പ്രകാശനം കഴിഞ്ഞതുമുതൽ സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട് "നിന്റെ കഥാസമാഹാരം എങ്ങനാ എവിടാ കിട്ടണത്? " ഇതാ നല്ല നാലുവഴികൾ..

1. പൂർണ ബുക്സിന്റെ കോഴിക്കോട്, കൽപറ്റ, തിരുവനന്തപുരം കടകളിൽ ബർശല് എത്തിയിട്ടുണ്ട്, അവിടെ നിങ്ങൾക്ക് ബർശല് നേരിട്ട് വാങ്ങിക്കാം.

2. www.tbsbook.com വെബ് വിലാസത്തിൽ
എന്ന വിലാസത്തിൽ ഓൺലൈനായും,
9656000373, 0495-2720085/86 എന്നീ നമ്പറുകൾ മുഖേനെ തപാലിലും ലഭിക്കും
പണം മുൻകൂട്ടി  അടച്ചാൽ പോസ്റ്റേജ് സൗജന്യമായിരിക്കും.

3.ആമസോൺ ഓൺലൈൻ ഷോപ്പിംഗ് സൗകര്യമുള്ളവർക്ക് ഈ ലിങ്കിലൂടെ  വാങ്ങിക്കാം.. https://www.amazon.in/Barshalu-K-S-Ratheesh/dp/8130021293/ref=gp_aw_ybh_a_1?_encoding=UTF8&psc=1&refRID=74CF0VNTYQMAT9V3MTG9#

4.പുസ്തകത്തെ വി. പി. പി. ആയി ലഭിക്കാൻ നിങ്ങളുടെ വിലാസം
ഫോൺ നമ്പരും, പിൻ കോഡും സഹിതം
9497456636 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് ആയോ, വാട്‌സ് ആപ്പ് സന്ദേശം ആയോ..
എന്റെ ഫേസ് ബുക്കിൽ മെസഞ്ചർ ആയിട്ടൊ അയയ്ക്കുക..

ബർശല്, കഥാസമാഹാരം,
കെ എസ് രതീഷ്‌
പൂർണ ബുക്സ്( പ്രസാധനം)
വില 150/-

സ്നേഹത്തോടെ
കെ എസ് രതീഷ്‌,പന്ത
9497456636
Ratheesh.amets09@gmail.com

Saturday 1 December 2018

പ്രകാശനം

എന്റെ "ബർശല്" പ്രകാശിതമാകുകയാണ്
അല്ല സമരമാകുകയാണ്...!!

ആലപ്പാട് ഗ്രാമത്തിന്റെ നിലനില്പിനായുള്ള സമരത്തിനായി സമർപ്പിച്ചിട്ടുള്ള എന്റെ പുതിയ കഥാസമാഹാരം "ബർശല്" പ്രകാശനം ചെയ്യുകയാണ്. കോഴിക്കോട് പൂർണാ ബുക്സ് പ്രസാധനം നിർവ്വഹിക്കുന്ന ബർശലിന്റെ പ്രകാശനം ഡിസംബർ 9 ഞായർ  വൈകിട്ട് മൂന്ന് മണിക്ക്  ആലപ്പാട് തീരത്തെ സമരപ്പന്തലിൽ  ഒരു മത്സ്യ തൊഴിലാളി അന്നേ ദിവസം നിരാഹാരം കിടക്കുന്ന സമര പോരാളിക്ക് നൽകി നിർവ്വഹിക്കുന്നു. തുടർന്ന് ആലപ്പാട് സമരത്തിന്റെ കഥ പറയുന്ന 'തുരുത്തോറ്റം" എന്ന കഥ കൂടിയിരുന്ന് വായിക്കുന്നു...

പ്രസ്തുത ചടങ്ങിലും സമരത്തിലും പങ്കാളിയാകാൻ എല്ലാ മനുഷ്യസ്നേഹികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു...

എന്ന്
കെ എസ് രതീഷ്‌

Thursday 22 November 2018

കാശിനെട്ടും കബ്രാളും.

കബ്രാളും കാശിനെട്ടും..!!

" അങ്ങ് പറങ്കി നാട്ടീന്ന് കൊല്ലം തങ്കശ്ശേരിയിൽ  കപ്പലിറങ്ങിയ നീലക്കണ്ണുള്ള കബ്രാള് സായിപ്പ് നമ്മുടെ കുണ്ടറയിലും എത്തി.
അപ്പോൾ നിന്റെ അമ്മൂമ്മ പൊന്നമ്മ രാവിലെ എഴുന്നേറ്റ് ചുട്ട് തല്ലിയ
അണ്ടിപ്പരിപ്പും വിറ്റ് ചന്തയിൽ ഇരിക്കുകയായിരുന്നു.പരിപ്പിന്റെ മണം കേട്ട് കബ്രാൾ സായിപ്പ് നിന്റെ അമ്മൂമ്മയോട് ചോദിച്ചു
"വാട്ട് ഈസ് ദിസ് പൊന്നമ്മ"
ഇംഗ്‌ളീഷ് അറിയാത്ത നിന്റെ അമ്മുമ്മ പറഞ്ഞു..
'കാശിന് എട്ട് സായിപ്പേന്ന്" അപ്പോൾ സായിപ്പ് പറയുവാ...
" ഓ, ദിസ് ഈസ് കാഷ്യുനട്ട് " അന്നുമുതലാണ് നമ്മടെ നാട്ടിലെ അണ്ടിപ്പരിപ്പിന് കാഷ്യുനട്ടെന്ന് പേര് വന്നത്.
ആ സായിപ്പിന്റെ  ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഇന്ന് ഞാൻ ജോലി ചെയ്യുന്ന കബ്രാള് കമ്പനി..."

ചരിത്രവും മിത്തും ചേർന്ന ഈ കഥപറയാൻ ദത്തന് ഇന്ന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല...
ഏതു പൊട്ടക്കഥകേട്ടാലും കുലുങ്ങിച്ചിരിക്കുന്ന അമ്മാളുവിവിനെ
ആശുപത്രി നിയന്ത്രണരേഖയിൽ നിർത്തിയതുപോലെ.
അല്ലെങ്കിൽ ഒരേ കഥ തന്നെ പലതവണ കേട്ട് അവൾക്കും മടുപ്പ് തോന്നിയിട്ടുണ്ടാകും. ഐ സി യൂവിൽ നിന്ന്
ആരെങ്കിലും ഒന്ന് പുറതത്തേക്ക് വന്നിരുന്നെങ്കിൽ കബ്രാളിന്റെ താക്കോൽ ഏല്പിച്ചു മടങ്ങാമായിരുന്നെന്ന് ദത്തൻ ആഗ്രഹിച്ചു...

കഴിഞ്ഞ മൂന്ന് മണിക്കൂറായി അവർ അവിടെ ഇരിക്കുന്നു.
അൽവാരീസ് കബ്രാളും പൊന്നമ്മയെന്ന ദത്തന്റെ അമ്മയും ഇപ്പോൾ  ചരിത്രത്തിന്റെയോ കഥയുടെയോ ചില  ഭാഗങ്ങൾ മാത്രം..
സൈനു മുതലാളിയുടെ ആത്മഹത്യയോടെ ദത്തൻ കഴിഞ്ഞ കുറേ കാലമായി തുറക്കുകയും അടക്കുകയും ചെയ്തിരുന്ന സ്ഥാപനത്തിനും ഒടുവിലെ പൂട്ട് വീണിരിക്കുന്നു.
സൈനു ഇല്ലാതെ  അയാൾക്ക് ഇനി അവിടെ എന്താണ്.?
അതുമല്ല ഒരു സ്ഥിരജോലി കിട്ടുന്നത്  വരെ ഇടത്താവളം അതായിരുന്നല്ലോ ദത്തനും  സൈനുവുമായുള്ള കരാറ്.

തപാൽ ആഫീസിൽ നിന്ന് നിയമന ഉത്തരവ് നേരിട്ട് കൈപ്പറ്റി,
അമ്മാളുവിനെ സ്‌കൂളിൽ നിന്ന് കൂട്ടി, ആശുപത്രിയിൽ ചെന്ന് ഹഫ്സത്തിനെ താക്കോലും ഏൽപ്പിച്ച് പോരുമ്പോൾ ഒരല്പം വൈകാനിടയുണ്ടെന്ന് രേവതിയോട് മുൻകൂട്ടി പറഞ്ഞത് നന്നായയെന്ന് ദത്തന്  തോന്നി.
നാളെ  അവധിയില്ലേ ഒരല്പം വൈകിയാലും പ്രശ്നമില്ല..
എത്രയായാലും ശരി കാത്തിരുന്ന് അവരെ നേരിൽ കണ്ട് ഒരാശ്വാസവാക്കെങ്കിലും പറയാതെ പോകുന്നത് നന്ദികേടാവില്ലേ...?

അമ്മാളുവിന് ഗൃഹപാഠമായി കിട്ടിയ  കാഷ്യുനട്ടെന്ന വാക്കിൽ പിടിച്ച് കഥ പറയാൻ തുടങ്ങിയതാണ്. അവൾ കഥയിൽ നിന്നിറങ്ങി നിലത്ത് മുട്ടുകുത്തിയിരുന്ന്  ബെഞ്ചിൽ വച്ച് നാലുവരി
പകർത്തിയെഴുതുന്നത് ആശുപത്രിയിൽ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.
അവളെയും ദത്തനെയും നോക്കി ചിലർ ചിരിക്കുന്നു. ലോകത്ത് മറ്റാരും എഴുതാത്തത് എന്ന ഭാവമാണ് ആ രണ്ടാം ക്ലാസുകാരിക്ക്.മറ്റുള്ളവരുടെ നോട്ടങ്ങൾ പതിയെ പിൻവലിഞ്ഞപ്പോൾ ശ്രദ്ധ എഴുത്തിൽ മാത്രമായി...

കബ്രാളിന്റെ ബോർമ്മയിൽ ഒരു ചാക്കണ്ടിയെങ്കിലും വറുത്തിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. അന്ന്
ദത്തനോട് ഊണു കഴിച്ചുവരാൻ പറഞ്ഞ് ഓഫീസ് മുറിയിലേക്ക് പോയ സൈനുവിന്റെ  മുഖത്ത് മരിക്കാനുള്ള തയാറെടുപ്പുകൾ ഉണ്ടായിരുന്നോ..? വിശപ്പില്ലാഞ്ഞിട്ടും
ഹോട്ടലിലേക്ക് ഇറങ്ങുമ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കാമായിരുന്നില്ലേ..?
മരണത്തിന്റെ ലക്ഷണം തിരിച്ചറിഞ്ഞ് തടയാൻ കഴിയുമായിരുന്നെങ്കിലോ..?
അല്ല മരിക്കാൻ തീരുമാനിച്ചവരുടെ  ലക്ഷണങ്ങൾ എന്തൊക്കെയാവും..?
ഊണും കഴിഞ്ഞ് ബാർബർ ഷോപ്പിലും കയറി, മാനേജരുടെ മുറിയിൽ ഇരുന്ന് ഒരു ചെറിയ മായക്കവും കഴിഞ്ഞല്ലേ
തൊട്ടടുത്ത മുറിയിൽ അയാളെ  സഹായിച്ച മനുഷ്യന്റെ മരണം  അറിഞ്ഞത്.എത്ര രഹസ്യമായാണ് മരണം അയാളുടെ സൈനുവിനെ കടത്തിക്കൊണ്ട്  പോയത്..

ബാങ്കിൽ നിന്നുള്ള ജപ്തി നടപടികൾ ഓർമ്മിപ്പിക്കാനുള്ള ഫോൺ വിളിയാണ് തൂങ്ങി നിൽക്കുന്ന സൈനുവിനെ ദത്തന് ചൂണ്ടിക്കാണിച്ചു കൊടുത്തത്. ബാങ്ക് മാനേജർ അറിയിച്ച  ജപ്തിനടപടിയെക്കുറിച്ച് പറയാൻ ഓഫീസ് മുറിയിൽ മുട്ടുകയായിരുന്നെന്നാണ് അയാൾ പോലീസിനോട്  വിശദീകരിച്ചത്. മരണം നടന്നതിന്റെ
ശബ്ദമൊന്നും കേട്ടില്ലേ എന്ന് അവർ ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു.
മരണം എത്ര നിശബ്ദമായാണ് അതിന്റെ ജപ്തിനടപടികൾ പൂർത്തിയാക്കുന്നതെന്ന് ഇവരെ എങ്ങനെ..?
സൈനു സ്‌കൂൾ കാലം മുതൽ എത്ര നിശ്ശബ്‌ദമാണെന്  ദത്തനല്ലേ അറിയൂ..

പൊന്നമ്മ എന്ന ദത്തന്റെ അമ്മയും
ഹസൻകോയ എന്ന സൈനുവിന്റെ വാപ്പയും മുതലാളി തൊഴിലാളി ബന്ധമായിരുന്നെങ്കിൽ, മീനാക്ഷി വിലാസം സ്‌കൂളിൽ ഒരേ ക്ളാസ് മുറിയിൽ ഒരേ ബെഞ്ചിൽ ദത്തനും സൈനുവും ഉറ്റ ചങ്ങാതികൾ...
സ്കൂള് വിട്ടാൽ സൈനു
കബ്രാളിന്റെ  ചുറ്റുമതിലിനോട് ചേർന്ന ഹസൻ കോയയുടെ  കൂറ്റൻ ബംഗ്ളാവിലേക്കോ, കമ്പനിക്കുള്ളിലേക്കോ സൈക്കിളോടിച്ച് പോകും.ദത്തൻ കബ്രാളിന്റെ മുന്നിലെ ആലിന്റെ ചുവട്ടിൽ
വലിയ നീലഗേറ്റിന്റെ കിളിവാതിൽ തുറക്കുന്നതും  അമ്മ ഇറങ്ങിവരുന്നതും നോക്കി നിൽക്കും.  ആ നാട്ടുകാർക്കെല്ലമുള്ള  ആജ്ഞകൾ പോലെ കബ്രാളിന്റെ ഉള്ളിൽ നിന്ന് ഓരോ തവണ സൈറൺ മുഴങ്ങുമ്പോഴും, ആലിന്റെ മുകളിൽ കയറി നിന്ന് ആ കൂറ്റൻ മതിൽ കെട്ടിനുള്ളിലെ കോട്ടയിലെ കാര്യങ്ങൾ നോക്കി കാണണമെന്ന് ദത്തൻ ആഗ്രഹിക്കാറുണ്ട്. എന്തിനാണ് ഇത്രയും വലിയ മതിൽ, ഇത്രയും പെണ്ണുങ്ങളും മൂന്നോ നാലോ ആണുങ്ങളും ചേർന്ന് അവിടെ എന്ത് വിപ്ലവമാണ്, ഇത്രയും വലിയ പുക തുപ്പൻ അവിടെ കത്തിക്കുന്നത് എന്തായിരിക്കും..?  ഈ കമ്പനി ഇല്ലാതിരുന്നെങ്കിൽ ഈ നാട്ടിലെ പെണ്ണുങ്ങൾ എന്തു ചെയ്‌ഹുമായിരുന്നു..? ചോദ്യങ്ങളെല്ലാം വാച്ചർ ചൊക്ളിയുടെ "അണ്ടിതപ്പൽ" കണ്ടത് മുതൽ കമ്പനി കുഴലിലെ പുക പോലെ ആവിയായി. ദത്തന് കബ്രാളിനോട് വല്ലാത്ത വെറുപ്പുണ്ടായി.കിളിവാതിലിലൂടെ പുറത്തേക്ക് വരുന്ന ഓരോ സ്ത്രീകളേയും ചൊക്ലി തല മുതൽ താഴേക്ക് തപ്പിനോക്കുന്നു, അവരെല്ലാം തല താഴ്ത്തി കൈകൾ ഇരു വശത്തേക്കും വിടർത്തി നിൽകളുന്നു. ചൊക്ളിയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരിയുണ്ടോ..?
അമ്മയുടെ ഊഴം വന്നപ്പോൾ ദത്തൻ കണ്ണടച്ച് നിന്നുപോയി.ചൊക്ലിയെ കൊല്ലാൻ ആഗ്രഹം വന്നെങ്കിലും ആ കൂറ്റൻ കോട്ടയ്ക്കുള്ളിൽ കടക്കാൻ ദത്തന് കഴിഞ്ഞിരുന്നില്ല.കബ്രാൾ സായിപ്പ് കൊണ്ടുവന്ന തോക്കിനെ എങ്ങനെ മറികടക്കും..?

അരയിലും ബ്രായ്ക്കുള്ളിലും ഒന്നോരണ്ടോ പരിപ്പ് കടത്തുന്നവർ മുതൽ ചോറ്റ് പാത്രത്തിൽ അരക്കിലോ വരെ  കടത്തുന്നവരും, ഒരു കിലോയെങ്കിലും തിന്ന് തീർത്ത് മുതലാളിയെ പറ്റിക്കുന്ന കൊതിച്ചികളും  അതിലുണ്ടെന്ന്  അമ്മയാണ് പറഞ്ഞ് കൊടുക്കുന്നത്..

" ഒന്നാ രണ്ടാ കൊണ്ട് പോയാളൊന്നും കൊഴപ്പമില്ല, ഇങ്ങനെ പാത്രം നെറച്ച്‌ എടുത്താ പാവം മൊതലാളി.."
അന്നു മുതൽ മറ്റൊരു സംശയം തുടങ്ങി, തിന്നു തോൽപ്പിക്കുന്നവരെ ചൊക്ലി എങ്ങനെ കണ്ടെത്തും..?  മുന്നൂറ് ആളും ഓരോ കിലോ തിന്നാൽ..?
ദത്തൻ ഒരു വഴിക്കണക്കിന് കാരണം കണ്ടെത്തി..

കല്യാണം കഴിഞ്ഞിട്ടും ജോലിയൊന്നും കിട്ടാതെ അലഞ്ഞു നടന്ന നാളിൽ കബ്രാളിൽ ഒരു  മാനേജർ പോസ്റ്റ് ബാല്യകാല സുഹൃത്തിനായി ഒഴിച്ചിടാൻ സൈനു കാണിച്ച മനസ് വളരെ വലുതല്ല...?
ആ പോസ്റ്റിലിരുന്നപ്പോൾ ചൊക്ലിക്ക് പകരം വന്ന ബാദുഷയുടെ തപ്പൽ എന്നും നോക്കിയുറപ്പിക്കേണ്ട  ഉത്തരവാദിത്തം ദത്തനായി. അങ്ങനെയാണ് തിന്നു തോല്പിക്കുന്നവരെ കീഴടക്കുന്ന "കുപ്ലിക്കൽ" രീതി മനസിലായത്. അതുമല്ല പരിപ്പ് തിന്നുന്നവരുടെ "വായ നോക്കാൻ " ഒരാളും.പരിപ്പ് തിന്നാൻ കൊതി തോന്നുന്നവർ മുറുക്കാൻ ശീലിക്കും.ദത്തന്റെ അമ്മ മുറുക്കാൻ തുടങ്ങിയത് കമ്പനിയിൽ ചേർന്നത് മുതലായിരുന്നു. ഇപ്പോഴും ആ ആലിന്റെ ചുവട്ടിൽ കുട്ടികൾ കാത്തു നിൽക്കുന്നുണ്ട് അവർക്കുവേണ്ടി ആരെങ്കിലും അരയിലോ ബ്രായിലോ ഒന്നോ രണ്ടോ പരിപ്പ് തിരുകുന്നുണ്ടാകും.ആരംഭത്തിൽ ചെന്ന് തൊടുന്ന വൃത്തങ്ങൾ. ഇങ്ങനെ അരക്കെട്ടിലും ബ്രായ്ക്കുള്ളിലും കയറിവരുന്ന പരിപ്പുകളുടെ രുചി അറിയുന്ന ദത്തന് ആ തപ്പലിനെ തള്ളിക്കളയാനെ കഴിയൂ...

ഇങ്ങനെ ചോർന്ന് പോയ ഓരോ പരിപ്പും സൈനുവിന്റെ കടബാധ്യത കൂട്ടിയിട്ടുണ്ടോ...? മുങ്ങാൻ തുടങ്ങിയ  കബ്രാളിൽ മറ്റൊരു ഭാരമായി  ദത്തനായി ഒരുക്കിയ മാനേജർ പോസ്റ് സൈനുവിന്റെ തെറ്റായ തീരുമാനമല്ലേ..?
സൈനുവിന്റെ മാമ സുലൈമാൻ സഖാവിന്റെ നേതൃത്വത്തിൽ മൃതശരീരവും വഹിച്ച്  ബോർഡിന്റെ ആഫീസിന് മുന്നിൽ നടത്തിയ ഉപരോധത്തിൽ  എങ്ങനെയാണ് ഇത്ര വലിയ ആൾക്കൂട്ടം വന്നത്..?  പങ്കെടുത്ത മുതലാളിമാരിൽ നല്ലൊരു ശതമാനത്തിനും സൈനുവിന്റെ അതേ മുഖമായിരുന്നില്ലേ..? ഇവരെല്ലാം ഇതൊന്ന് നടത്തിക്കൊണ്ട് പോകാൻ തങ്ങളുടെ വീടും കമ്പനിയും ബാങ്കിൽ പണയപ്പെടുത്തിയവരായിരിക്കുമോ..?

കുറച്ച് മാസങ്ങൾ മുൻപ് പൂട്ടിക്കിടന്ന കബ്രാളിനെ തമിഴ് നാട്ടിലെ ഒരു തീപ്പെട്ടക്കമ്പനി മുതലാളിക്ക് കൊടുക്കാൻ സൈനു ശ്രമിച്ചതിന്റെ ആന്ന് ബന്ധുവായിരുന്നിട്ടു പോലും  സുലൈമാൻ സഖാവിന്റെ നേതൃത്വത്തിൽ കമ്പനിയുടെ മുന്നിൽ നടത്തിയ സമരം, ഓഫീസ് മുറിയിൽ മാമയും മരുമകനും നടത്തിയ വാക്കേറ്റം, കൈയാങ്കളി എന്തിനായിരുന്നു.
നാട്ടിലെ കമ്പനികളിൽ മിക്കതും നാടുവിടാൻ തുടങ്ങിയിരുന്നില്ലേ.? ചിലരൊക്കെ രക്ഷപെട്ടത് അങ്ങനെയല്ലേ.
കേന്ദ്രത്തിന്റെ പുതിയ ബാങ്കിംഗ് നിയമത്തിന്റെ പേരിൽ
ഒരു കത്തുപോലും കൊടുക്കാതെ സ്വന്തം വീട്ടിൽ നിന്നിറക്കാൻ ആളുവന്നപ്പോൾ സുലൈമാൻ സഖാവ് പോലും നോക്കി നിന്നതല്ലേയുള്ളൂ . മാമയെന്ന നിലയിൽ വാടക വീട് ഒരുക്കിയതും സഖാവ് തന്നെ.
ഹസ്സൻ കോയയുടെ ബംഗ്ളാവിൽ നിന്ന് വാടക വീട്ടിലേക്ക് സൈനു മാറിയതിന്റെ അനായിരുന്നു. ദത്തന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. വൈകിട്ട് ആളൊക്കെ ഒഴിഞ്ഞപ്പോൾ ഒരു പുതിയ കമ്പനിയുടെ  ഫ്രിഡ്ജുമായി അമ്മാളുവിനെക്കാൾ എട്ടു വയസ്സ് കൂടുതലുള്ള ഒറ്റ മകൾ ജെന്നത്തിനെയും കൊണ്ട് സൈനു വന്നിരുന്നു.ചെറിയ പെട്ടി ഓട്ടോയിൽ ഞെങ്ങി ഞെരുങ്ങി വന്നപ്പോൾ കാറെവിടെ  എന്ന് ചോദിക്കാൻ തുടങ്ങിയതാണ്‌.
പുതിയ വീട് ജെന്നത്ത് ആവേശത്തോടെ നോക്കുന്നതും, അമ്മാളു അവൾക്ക് അതൊക്കെ കാണിച്ച്  കൊടുക്കുന്നതും സൈനു നോക്കിയിരിക്കുന്നതും കണ്ടപ്പോൾ  ചോദിക്കാൻ തോന്നിയില്ല...

വീട്ടിൽ നിന്നിറങ്ങുമ്പോൾ സൈനുവിന്റെ കണ്ണ് നിറഞ്ഞിരുന്നോ..? 
അറിയില്ല,എന്നാൽ കൃത്യമായി പറഞ്ഞാൽ അതിന് പതിനൊന്ന് ദിവസം മുൻപ് കബ്രാളിന്റെ ആഫീസ് മുറിയിലിരുന്ന്  കരയുന്നത് ദത്തൻ കണ്ടിരുന്നു. ജെന്നത്തിന്റെ സ്‌കൂളിലെ സെന്റോഫ് പരിപാടിയിൽ വിളമ്പാനും അദ്ധ്യാപകർക്ക് ഗിഫ്റ്റായി കൊടുക്കാനും പത്ത് പാക്കറ്റ് പരിപ്പ്  അവൾ ചോദിച്ചിരുന്നു. നിലവിൽ ഉണ്ടായിരുന്ന സ്റ്റോക്ക് തന്നെ അടുത്ത  കടകളിലും ബാറിലും കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടാണ് വ്യാഴാഴ്ച പലിശക്കാരൻ ചെട്ടിയാരെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് വിട്ടത്..കുടിശ്ശിക ഇനിയും നിൽക്കുന്നതുകൊണ്ട് തോട്ടണ്ടി സ്റ്റോക്കിസ്റ്റുകൾ കൊടുക്കുന്നില്ല.
ഒരു കാലത്ത് ആഫ്രിക്കയിൽ നിന്ന് വന്ന തോട്ടണ്ടി  കബ്രാളിന്റെ ഗോഡൗണിൽ ഇറക്കിയിട്ടെ കൊല്ലത്തെ ആർക്കെങ്കിലും കിട്ടിയിരുന്നുള്ളൂ. അതൊക്കെ ഒരു കാലം. അടുത്ത കമ്പനിയിലെ കൂട്ടുകാരനോട്   ഇടത്തരം നിലവാരമുള്ള പരിപ്പ് വാങ്ങി കബ്രാളിന്റെ കവറിൽ നിറയ്ക്കുന്ന സൈനു കരയുകയായിരുന്നു.അതെല്ലാം അന്ന് ജന്നത്തിന്റെ ക്ലാസിൽ എത്തിച്ചത് ദത്തൻ ആയിരുന്നു. ഫസ്റ്റ് ക്വാളിറ്റി കൊടുത്തില്ലെന്ന് പറഞ്ഞ് ഇംഗ്ലീഷ് ടീച്ചർ കളിയാക്കിയത്തിന്റെ പേരിൽ കുറെ ദിവസം ജെന്നത്ത്  സൈനുവിനോട് മിണ്ടിയില്ലത്രേ..

ഹസ്സൻകോയയുടെ മക്കളൊക്കെ തീയേറ്ററും ചെരുപ്പ് കമ്പനിയും ഹോട്ടലും വീതിച്ചപ്പോൾ കബ്രാളിന്റെ താക്കോൽ സൈനുവിന്റെ മുന്നിലെ വഴിയായി. അല്ലെങ്കിലും സൈനുവിന് ഒന്നും പിടിച്ചുവാങ്ങാൻ കഴിവില്ലായിരുന്നു.. അവിടെ ജോലി കിട്ടി രാവിലെ ഇറങ്ങുമ്പോൾ രേവതിയുടെ വക സ്ഥിരം കമന്റ് ദത്തൻ ഓർത്തു...

" അമ്മയ്ക്കും മോനും അണ്ടികമ്പനീടെ പുക കിട്ടിയില്ലെങ്കിൽ ഉറക്കം കിട്ടില്ല."
ശരിയാണ് മരണം വരെ അമ്മ കമ്പനിയിൽ പോകുമായിരുന്നു.മാമന്മാർ എത്ര എതിർത്തിട്ടും അമ്മ പോയിരുന്നു..
അമ്മയുടെ മരണത്തിന് സൈനു വന്നിരുന്നു,ചിതയിലേക്ക് എടുത്ത അമ്മയുടെ തലയുടെ ഭാഗത്ത്  സൈനുവായിരുന്നു.അയാൾ അന്നും  കരഞ്ഞു. കബ്രാളിന് അന്ന് അവധിയായിരുന്നു. ആന്ന് സയറൺ കേട്ടില്ല..

പി എസ് സി എഴുതി നടന്നകാലത്ത്  വണ്ടിക്കൂലി വാങ്ങാൻ പലതവണ ആ ആലിന്റെ ചുവട്ടിൽ ചെന്ന് നിന്നിട്ടുണ്ട്..
മിക്ക പരീക്ഷകളിലും ചരിത്രമൊഴികെ മറ്റ്  ചോദ്യങ്ങൾ അണ്ടിക്കമ്പനിയുടെ കൂറ്റൻ മതിലുപോലെ മുന്നിൽ വന്ന് നിൽക്കും..
അതിനിടയിൽ അമ്മയുടെ സഹോദരൻ ദാസൻ ഗൾഫിൽ നിന്ന് വന്ന് ഒറ്റമകൾ രേവതിയെ ദത്തനെ ഏൽപ്പിക്കുകയായിരുന്നു.ഗൾഫിലെ ജ്യൂസ്സ് കടയിലേക്ക് കടത്താൻ പറ്റിയ ഒരു മരുമകൻ, ദാസൻ മാമൻ അതിന് പരമാവധി ശ്രമിച്ചു നടന്നില്ല. അങ്ങനെ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് കബ്രാളിന്റെ ഈ കോട്ടയിൽ ദത്തൻ ഒളിച്ചത്.. ദത്തന്റെ കഥയെല്ലാം കേട്ട് സൈനു ഒറ്റ വാക്കിൽ നിയമന ഉത്തരവ് നൽകി
"അളിയാ നീ നാളെമുതൽ കമ്പനിയിൽ വാ" കണക്ക് പുസ്തകം തുറന്ന ആദ്യ ദിവസം തന്നെ  കഴുത്തറ്റം മുങ്ങിയ കബ്രാളിന്റെ  ചരിത്രവും വർത്തമാനവും ദത്തന് വ്യക്തമായതാണ്. എന്നിട്ടും  എല്ലാ ശനിയാഴ്ചയും പണിക്കാരുടെ കണക്ക് തീർക്കുമ്പോൾ ചിന്തിക്കും സൈനുവിന് ഇതെങ്ങനെ കഴിയുന്നു..?
പൂട്ടിയിടാൻ തീരുമാനിച്ച അന്നുപോലും കണക്ക് തീർത്താണ് എല്ലാവരേയും മടക്കിയത്..
ആന്ന് ബാദുഷ്യ്ക്ക് പകരം ഗേറ്റിൽ നിന്ന സൈനു ഓരോരുത്തരോടും.
ക്ഷമ ചോദിക്കും വിധം ഉടൻ തുറക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു...

" കഴിഞ്ഞില്ലേ അച്ഛാ ഇനി നമുക്ക് പോകാം"  അമ്മാളുവിന്റെ വാക്കുകൾ ചിന്തകളിൽ നിന്ന് ദത്തനെ ഉണർത്തി. അകത്ത് നിന്നാരും ഇനി വരുമെന്ന് തോന്നുന്നില്ല.. ഐ സി യുവിന്റെ വാതിലിലെ കിളിവാതിലുപോലെ ഉള്ള കണ്ണാടി ചില്ലിലൂടെ അകത്തേക്ക് നോക്കി..
സ്‌കൂളിൽ നിന്ന് വന്ന അതേ വേഷത്തിൽ ജന്നത്ത് ജനലിലൂടെ  പുറത്തേക്ക് നോക്കി ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്നു. ഹഫ്സത്ത് ഫോണിൽ ആരെയോ വിളിക്കുന്നു. ആത്മഹത്യചെയ്യാൻ മുറിച്ച അവരുടെ കൈയിലെ കെട്ടിലേക്ക് ദത്തൻ നോക്കി..
ഉള്ളിൽ മറ്റാരും ഇല്ലെന്ന് ഉറപ്പായപ്പോൾ അയാൾ അകത്തേക്ക് കയറി.
ജെന്നത്തിന്റെ മുഖത്ത് ചിരിപോലെ എന്തോ ഒന്ന്. പോക്കറ്റിൽ കിടക്കുന്ന  കബ്രാളിന്റെ  താക്കോലിന് ഒരു ചെറിയ ചൂട് അയാൾക്ക് തോന്നി.കണക്കെഴുതിയ പുസ്തകവും താക്കോലും കട്ടിലിന്റെ അരികിൽ വയ്ക്കുമ്പോൾ ഹഫ്സത്ത് ചെറുതായി വിങ്ങി...

" വില്ലേജ് ആഫീസിലാ ജോലി കിട്ടിയത് തിങ്കൾ ജോയിൻ ചെയ്യണം ഇതിവിടെ.." ദത്തൻ പതിയെ നിർത്തി ഹഫ്സത്തിന്റെ മുഖത്ത് സന്തോഷവും വേദനയും നിറഞ്ഞ ഒരു ഭാവം..

" അവിടം കൊണ്ട് ഒരാളെങ്കിലും രക്ഷപെട്ടല്ലോ, രേവതിയുടെ ഭാഗ്യം  കോഴിക്കോട്ട് നിന്ന് ആരും ഇതുവരെ വന്നില്ല, ഞങ്ങൾ ഇനി എവിടേക്ക്..?" പറയാൻ തുടങ്ങിയത് നിർത്തിയിട്ട്, അമ്മാളുവിനെ ഹഫ്സത്ത് അടുത്തേക്ക് വിളിച്ചു, അവൾ  കട്ടിലിന്റെ അരിക് ചേർന്ന് നിന്നു..

" അമ്മാളുവിനോട് ഞാനൊരു കാര്യം ചോദിക്കട്ടെ, ഒരു പത്ത് ദിവസം വാർഷിക  പരീക്ഷ കഴിയുന്നത് വരെ ഈ ഇത്തയെ നിന്റെ പുതിയ വീട്ടിൽ നിർത്താമോ..?"
"ഉം" എന്ന് അമ്മാളു തലയാട്ടി, ദത്തന്റെ ഹൃദയം അണ്ടിതല്ലൽ യൂണിറ്റിലെന്ന പോലെ നിർത്താതെ താളമിട്ടു.ഹഫ്സത്ത് അമ്മാളുവിനെ ചേർത്ത് നെറ്റിയിൽ ഉമ്മ വച്ചു...

പെട്ടെന്ന് കബ്രാൾ തുറന്ന് തൊഴിലാളികൾ
ഇറങ്ങിവരുന്നത് പോലെ കുറെ ആളുകൾ  അകത്തേക്ക് കയറിവന്നു, ഹഫ്സത്ത് 'ഉപ്പാന്ന്' വിളിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു.പർദ്ദയും വെളുത്ത കുപ്പായങ്ങളും കണ്ട് അമ്മാളു മാറിനിന്നു.. അതിൽ തലമൂത്ത ഒരാൾ "ഇയാളാരെന്ന" ഭാവത്തിൽ ദത്തനെ നോക്കി..

"ഇക്കാടെ മാനേജരാണ് കമ്പനിയുടെ കണക്ക് ഏൽപ്പിക്കാൻ വന്നതാ.." വന്നവർ ഏതോ അനിഷ്ടം കണ്ടതുപോലെ ദത്തനെ നോക്കി.

" മാനേജരും ആനയും അമ്പാരിയും ഒക്കെ ഉണ്ടായിരുന്നു എന്നിട്ടും ആശുപത്രിയിൽ പൈസ അടയ്ക്കാൻ കോഴിക്കോട് നിന്ന് ഞങ്ങള് വരേണ്ടി വന്നില്ലേ..?" തലമൂത്ത ആൾ ഇതു പറയുമ്പോൾ അമ്മാളുവും ദത്തനും പുറത്തേക്ക് ഇറങ്ങി..

ആശുപത്രിയുടെ മുൻവശത്തെ കടയിൽ നിന്ന് അമ്മാളു നാരങ്ങവെള്ളം കുടിക്കുമ്പോൾ വന്നവരുടെ വണ്ടികൾ ഗേറ്റ്  കടന്നുപോയി..
വണ്ടികളിൽ സ്‌കൂൾ യൂണിഫോമിൽ ഒരു കുട്ടിയെയും വെളുത്ത ചുരിദാരിൽ ഒരു യുവതിയെയും ദത്തന്റെ കണ്ണുകൾ തിരഞ്ഞു..ബ്ളാക്ക് ആന്റ് വൈറ്റ് ടി വി യിലെ നിറങ്ങൾ പോലെ എല്ലാം ഉള്ളിൽ മറഞ്ഞ് നിൽക്കുന്നു...

വീട്ടിലേക്ക്
പോകുന്നവഴി കബ്രാളിന്റെ മുന്നിൽ ദത്തൻ ഒരല്പനേരം ബൈക്ക് നിർത്തി..

.....അങ്ങ് പറങ്കി നാട്ടീന്ന്   കൊല്ലം തങ്കശ്ശേരിയിൽ  കപ്പലിറങ്ങിയ നീലക്കണ്ണുള്ള കബ്രാള് സായിപ്പ് നമ്മുടെ കുണ്ടറയിലും എത്തി.
അപ്പോൾ നിന്റെ അമ്മൂമ്മ പൊന്നമ്മ രാവിലെ എഴുന്നേറ്റ് ചുട്ട് തല്ലിയ
അണ്ടിപ്പരിപ്പും വിറ്റ് ചന്തയിൽ ഇരിക്കുകയായിരുന്നു. പരിപ്പിന്റെ മണം.." ഈ കഥ വേണ്ടെന്ന് അമ്മാളു  പല തവണ പറഞ്ഞിട്ടും ദത്തൻ നിർത്തിയില്ല...

കബ്രാളിന്റെ നീല നിറത്തിലെ ഗേറ്റിലെ കിളിവാതില് തുറന്ന് പൊന്നമ്മ ഇറങ്ങി വന്നു, ചൊക്ലി മാറ്റി നിന്നു.
ബൈക്കിന്റെ മുന്നിലേക്ക് നീട്ടിയൊന്ന് തുപ്പിയ ശേഷം  അരയിൽ തിരുകിയിരുന്ന രണ്ട് പരിപ്പ് അമ്മാളുവിന്റെ വായിൽ വച്ചു കൊടുത്തിട്ട് അകത്തേക്ക് അതേ വേഗത്തിൽ പോയി..

പെട്ടെന്ന് കബ്രാളിന്റെ
ഉള്ളിൽ നിന്ന് കരച്ചിൽ പോലെ ഒന്നുരണ്ട് സൈറണുകൾ മുഴങ്ങി. ആൽമരത്തിന്റെ വേരിൽ തൂങ്ങി ദത്തൻ മുകളിലേക്ക് കയറിത്തുടങ്ങി..

കബ്രാൾ ആകാശത്തേക്ക് തുപ്പിയ പുക ഒന്നു മാറിയപ്പോൾ, പീലിംഗ് സെക്ഷനിൽ  പൊന്നമ്മയുടെ മുന്നിൽ സൈനു മീനാക്ഷി വിലാസം സ്‌കൂളിലെ അതേ യൂണിഫോമിട്ട്  കൈ നീട്ടി നിൽക്കുന്നു.ഓഫീസ് മുറിയിൽ ഇരുന്ന് ഹസൻ കോയയും നീല കണ്ണുകളുള്ള കബ്രാള് സായിപ്പും ചുരുട്ട് വലിക്കുന്നു.സായിപ്പിന്റെ തോക്ക് ആരോ ഒരാൾ ആകാശത്തേക്ക് ചൂണ്ടിപ്പിടിച്ചിരിക്കുന്നു
നീണ്ട ഗോഡൗണിൽ, ആഫ്രിക്കയിൽ  
നിന്ന് കപ്പൽവഴി വന്ന തോട്ടണ്ടിചാക്ക് ചൊക്ലി എണ്ണുന്നു. അതിനിടയിൽ അയാൾ ഇതൊക്കെ ഒളിച്ചിരുന്നു കാണുന്ന ദത്തനെ
കമ്പനിയിലെ പെണ്ണുങ്ങൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.
അവരെല്ലാം ദത്തനെ നോക്കി സന്തോഷത്തോടെ കൈകൾ വീശികാണിച്ച്‌ ചിരിച്ചു...

പക്ഷെഅമ്മാളു മാത്രം താഴെ നിന്ന് അച്ഛനോട് ഇറങ്ങി വരാൻ വിളിച്ചു പറഞ്ഞ് കരഞ്ഞു.
അവൾക്ക് ഗൃഹപാഠമായി ഇനിയും  വഴിക്കണക്കുകളുണ്ടായിരുന്നു...!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ009)