Tuesday 6 March 2018

ആദിവാസിയുമായി സെല്ഫിയെടുക്കേണ്ടതെങ്ങനെ..

ആദിവാസിയുമായി
സെല്ഫിയെടുക്കേണ്ടതെങ്ങനേ...!!

നിന്റെ
പഴയ ഉടുപ്പും
വീട്ടിലെ അളിഞ്ഞ ഭക്ഷണോം ഒന്നും  എടുക്കരുത്..

നീ നേരെ അവിടെ ചെല്ലണം
അവരോട് കേറിയങ്ങ് മിണ്ടണം
കാട് കാണണോന്ന്
പറയണം
കൂട്ട് വേണോന്ന് പറയണം
കാട്ടിലോട്ട് നടക്കണം
കൂകിവിളിക്കണം
മരത്തിൽ തൂങ്ങിയാടണം
പുഴേലിറങ്ങി കുളിക്കണം
അവൻ തരണത്
ശരിക്കങ്ങ് തിന്നണം
അതെന്താടാന്ന്
ചുമ്മാ ചോദിക്കണം
വീട്ടിലോട്ട് കേറണം
കിട്ടണത്
തിന്നണം
മലദൈവത്തെ തൊഴണം
നീണ്ട് കിടന്നുറങ്ങണം
പോകാൻ
നേരം ചേർത്തുപിടിച്ച്
സെല്ഫിയെടുക്കണം.

രണ്ട്
പിറ്റേന്ന്
അവനേം കൊണ്ട്
നാട്ടിലോട്ട് പോരണം
വീട്ടിൽ വന്ന് കുളിച്ച്
കഴിച്ച്
ബൈക്കിലിരുത്ത്
നഗരം കാണിക്കണം
സിനിമ കാണിക്കണം
പാർക്കിൽ
ചെന്നിരിക്കണം
വൈകുമ്പോൾ
ക്ഷേത്രത്തിൽ കൊണ്ട് പോകണം.
വല്ലോം തിന്ന്
കെട്ടിപ്പിടിച്ചുറങ്ങണം
രാവിലെ
അവനെ
ചേർത്തങ്ങ് സെല്ഫിയെടുക്കണം.

വയറലാകും
നീയും
നിങ്ങടെ സെല്ഫിയും..!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment