Friday 25 November 2016

കവിത പ്ലാവോയിസ്റ്റ്

പ്ലാവോയിസ്റ്റ്..!!

നാട്ടിലെ
അമ്മച്ചിപ്ലാവ് ശങ്കരന്റെ മുതുമുത്തച്ഛൻ നട്ടതായിരുന്നു.
"പ്ലാവില പ്രപഞ്ചത്തിലെ ആടുകൾക്കെല്ലാം തുല്യമായി"
വീതിക്കണമെന്ന കരാറുമുണ്ടാക്കി.
കാടിന്റെ കറുപ്പിൽ കാട്ടാടുകൾ പുറത്തുവന്നില്ല...
നാടിന്റെ രുചിയിൽ നാട്ടാടുകൾ
പ്ലാവില തിന്നും
പ്ലാവിന്റെ ചുവട്ടിൽ ധ്യാനത്തിലിരുന്നും  പഠിച്ചു കൊഴുത്തു....
ശങ്കരന്റെ കാലമെത്തിയപ്പോൾ കരാറുനടപ്പാക്കാൻ നാട്ടാടുകളോട് അയാൾ ആവശ്യപ്പെട്ടു...
പ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടിരുന്ന
കരാറിന്റെ ചുവന്ന പകർപ്പ് കാട്ടിലും പ്ലാവിന്റെ ചുവട്ടിലും ശങ്കരൻ  ഒട്ടിച്ചുവച്ചു....
പ്ലാവിന്റെ അന്നത്തെ നിയന്ത്രണ സമിതി
നാട്ടാടുകളുടേതായിരുന്നു..
പ്ലാവിലയൊന്നിനെന്നകണക്കിൽ ചുങ്കം പിരിയ്ക്കുന്നില്ലേ...?
കാട്ടാടുകൾക്ക് പ്ലാക്കുരു കൊടുക്കാം..
ശങ്കരൻ‌ നാട്ടാടുകൾക്ക്  ഭീതിയല്ലേ...?
കാട്ടാടുകളെ അവൻ പഠിപ്പിക്കുന്നത്  കലാപത്തിനല്ലേ..?

നല്ല തണ്ടറുള്ള
രാത്രി
ശങ്കരന്റെ ബോൾട്ട്
സമിതി നിയമിച്ച മുട്ടനാടുകൾ
അടിച്ചിളക്കി പ്ലാവിന്റെ കൊമ്പിൽ
കെട്ടിത്തൂക്കി
"ഇവൻ കാട്ടാടുകളുടെ ആടുകളുടെ ഇടയൻ" അഥവാ പ്ലാവോയിസ്റ്റ്
എന്ന് തലയ്ക്കൽ എഴുതിവച്ചു  ....!!

രതീഷ് കെ എസ്
എടക്കര.

No comments:

Post a Comment