Thursday 12 July 2018

ഡിൽഡോ, പന്നിവേട്ട

"നീണ്ടകഥയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങൾ"- ഡിൽഡോ, പന്നിവേട്ട....!!

വായനക്കാരന്റെ ഹൃദയത്തിലേക്ക് വല്ലാത്ത ആവേശത്തോടെ കടന്നുകയറിയ എഴുത്തുകാരനാണ് വി എം ദേവദാസ് എഴുത്തിനെക്കുറിച്ച് എഴുതിവച്ച നിയമങ്ങൾക്കൊന്നും പിടികൊടുക്കാതെ പുതുവഴിശീലിക്കുന്ന എഴുത്തുകാരന്റെ രണ്ട് നോവലുകളിലേക്ക് നിങ്ങളെ എത്തിക്കാനാണ് ഈ കുറിപ്പ്...

1.ഡിൾഡോ...

സംശയം വേണ്ട നെറ്റിയിൽ ചുളിവും വീഴണ്ട..ലൈംഗിക ഉപകരണം തന്നെ ഒരു നോവലിന് ഈ പേരുതന്നെ വിചിത്രം... അതിലും വിചിത്രമായാണ് ഇതിന്റെ ക്രാഫ്റ്റ്... ആറുമരണങ്ങളെക്കുറിച്ചാണ്, അതിന്റെ പൾപ്പ് ഫിക്ഷനാണ്.
ഈ കഥയുടെ അന്തർധാര... ആറുമരണങ്ങൾ എങ്ങനെയുണ്ടായി ?  അതിന്റെ കാരണം അറിയൻ  ആറാമത്തെ മരണം കൂടെ കഴിയണം...തമ്മിലെങ്ങനെ കോർത്ത് വയ്ക്കുന്നു...

അതിലും രസകരമാണ് ഓരോ അദ്ധ്യായവും..
അദ്ധ്യായത്തിന് ശേഷം വായനക്കാരന്റെ മുന്നിലേക്ക് അഭ്യാസങ്ങളും ( ഹോം വർക്ക്, ചിന്തകൾ) നൽകുന്നു... മരണങ്ങൾക്കെല്ലാം ഡിൽഡോ വില്പനയിൽ നൂലിഴചേർത്താണെന്നു മാത്രം...
ഒന്നിൽ നിന്ന് മറ്റൊരു മരണത്തിലേക്ക് കടക്കാൻ വായനക്കാരന് ഒരു ചിന്താപദ്ധതി രൂപപ്പെടുത്തേണ്ടി വരും...
ഹോങ്കോങ്, ഡെൽഹി, കേരളം...ഭൂമികയാകുന്ന കഥയിൽ ആറുമരണങ്ങളിൽ ആത്മഹത്യയും ദുരൂഹമരണവും സ്വാഭാവികതയും, ഏറ്റുമുട്ടലും കൊലപാതകവുമുണ്ട്...
ഒന്നുറപ്പ് ഡിൽഡോ വാങ്ങാനെത്തുന്ന പെൺകുട്ടിയും, ഏറ്റുമുട്ടലിൽ മരിക്കുന്ന പത്രസുഹൃത്തും ഡിൽഡോ വ്യാപാരിയുടെ കൊലപാതകവും...
കസ്റ്റംസ്കാരന്റെ ഭാര്യയുടെ ആത്മഹത്യയും.. നിങ്ങളിലൂടെ ഒരു നൂലിൽ കോർത്തിട്ട് ചിത്രം പോലെ കടന്നുപോകുമ്പോൾ...
നിങ്ങൾക്ക് ഒരു കുറ്റാന്വേഷകന്റെ ബോധം ഉദിച്ചിരിക്കും...
മലയാളനോവലിൽ ഇന്നുവരെ ഒരാളും കടന്നുപോകാത്ത ശൈലിയും ഭാഷയും ഭാവവും ഡിൽഡോയെ വേറിട്ട് നിർത്തുന്നു...

പ്രസാധകർ
ലോഗോസ്
പേജ് 93
വില 100/-

2. പന്നിവേട്ട

റാവുത്തർ പന്നിവേട്ടയ്ക്കിറങ്ങുന്ന രീതി നിങ്ങൾക്കറിയാമോ...?
വെറും തെരുവ് പട്ടികൾക്ക് വേട്ടയാടിക്കിട്ടുന്ന പന്നിയുടെ കുടലും തലയും തിന്നാൻ കൊടുത്തിട്ടാണ്..‌.

കൊച്ചിപട്ടണം
വളരുകല്ല...
അത് ചെറുതാകുകയാണ് മുതിർന്ന പെണ്ണിന്റെ ഇറുകിയ വസ്ത്രം പോലെ ലോകത്തെ ആകർഷിക്കുകയാണ് അവിടത്തെ ഗ്യാങ്ങുകളെ ചേർത്ത് ഒരു റഷ്യൻ റൂലറ്റ്... മരണ പന്തയക്കളി  സംഘടിപ്പിക്കാനാണ് ഇരുപത്തെട്ടുകാരിയായ ഗ്രൂഷെ എത്തുന്നത്.... ഗ്യാങ്ങ് ലീഡർ മാരെ അണിനിരത്തി കൊന്നു തീർത്തിട്ട് ഒരു മൾട്ടിനാഷണൽ ഭീമന് കൊച്ചിയിൽ തടസങ്ങളിലാത്തെ എത്താനുള്ള പാതനിരപ്പാക്കാനാണ്.. അവളെത്തുന്നത്... തന്റെ കുട്ടിയെ അവൾ വഹിക്കുന്നെന്നറിഞ്ഞിട്ടും കമ്പനിക്കുവേണ്ടി അവളെ ചതിക്കുന്ന കാളും...
പിന്നെ ചാവുപന്തയത്തിന് എത്തുന്ന ഗെറ്റോയും മുസാഫിറും ലോതറും സതീശനും അറുമുഖനും ഒക്കെ ചേർന്ന്. കൊച്ചിയുടെ ഉപരിതലത്തിൽ ഒരിക്കലും കാണാത്തൊരു ലോകം നമ്മുടെ മുന്നിൽ കാണിക്കുന്നു...

കത്തിയും തോക്കും വിശപ്പും കാമവും പണവും  ഇടകലർന്ന് സൃഷ്ടിക്കുന്ന ഈ മരണക്കളിയിൽ ഇടയ്ക്ക് വായനക്കാരനും അംഗമാകുന്നു... കൊച്ചിയിലെത്തി ചാവുപന്തയത്തിന്റെ ഒരുക്കങ്ങൾക്ക് അവൾ ചുക്കാൻ പിടിക്കുന്നത് മുതൽ. പന്തയത്തിനായി തെരുവ് നായ്ക്കൾ പോലെ ഓരോ ഗ്യാങ്സ്റ്ററിലേക്കും അവൾ നടന്നു നീങ്ങുമ്പോൾ അവരിലൂടെയോ അവളിലൂടെയോ കഥാകാരൻ അവരുടെ പ്രൊഫൈൽ തുറക്കുന്നു....
ഇറങ്ങിപ്പോകാനാകാത്ത ഒരു പത്മവ്യൂഹത്തിലേക്ക് ഇവരെല്ലാം കടന്നുവരുന്നു..
ഒറ്റവഴിമാത്രം ആറുപേർ നിറതോക്കുകകളുമായി നിൽക്കുന്ന ആ മരണപന്തയത്തിൽ നിന്ന് കൊന്നോ ചത്തോ മാത്രമേ മടക്കമുള്ളൂ....

ഒരു തോക്ക് നെറ്റിയിൽ ചേർത്തുവച്ച് ഒരപരിചിതന്റെ മുന്നിലിരുന്ന് വായിക്കുന്ന ആകാഷയാണ് പന്നിവേട്ടയിലെ ശൈലി....

കമ്പനി റാവുത്തരും കൊച്ചിയിലെ ഗ്യാങ്ങ് പന്നിയും പന്തയത്തിനെത്തുന്നവർ വെറും തെരുവ് പട്ടികളുമാകുന്നിടത്ത്
വായനക്കാരൻ ഒരു വിളക്കുമായി കാവലിരിക്കുന്ന റാവുത്തരുടെ കുട്ടി മാത്രമാകുന്നു...

പ്രസാധകർ
ചിന്തബുക്സ്
പേജുകൾ 191
വില 185/-

വായനക്കാരനെ വേട്ടയാടുന്ന പുസ്തകങ്ങളാണ്...
കാലത്തെ കടന്ന് മുന്നോട്ട് പോകുന്നത്
അത്തരം പുസ്തകങ്ങൾ എഴുത്തുകാരന്റെ ധീരമായ ചില ചിന്തകളാണെന്ന് ഉറപ്പ്....
ഒട്ടും സംശയിക്കണ്ട കാശ് നഷ്ടമാക്കാത്ത നല്ല വായനാനുഭവം തരാൻ ഈ രണ്ട് നീണ്ടകഥകൾക്കും കഴിയുന്നുണ്ട്‌.‌‌.

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

പുസ്തകങ്ങൾ വായനക്കാരനെ വേട്ടയാ

No comments:

Post a Comment