Monday 8 April 2019

പ്രണയായനം..!!

പ്രണയായനം...!!

നീണ്ട ഉറക്കത്തിന് തൊട്ട് മുൻപായിട്ടാണ് അവൾ കയറിവന്നത്.
മുഖത്തിന് വല്ലാത്ത ഗൗരവം വരുത്തി, എത്ര മുറുക്കി അടച്ചിട്ടും കണ്ണിൽ അവളെ തന്നെ കാണുന്നു. എന്റെ പ്രണയം പാതിയിൽ ഇട്ടേച്ച് പോയവളോട് ഞാൻ പിന്നെയെന്ത് ചെയ്യാനാണ്...

"വലിയ കഥാകൃതതായെന്ന് കേട്ടു, ചിലതൊക്കെ വായിച്ചു..."

"ഉം, എഴുതാറുണ്ട്"

"എന്താ ഇത്ര ഗൗരവം, ഇതുവരെ പിണക്കം മാറിയിട്ടില്ലേ..?
എന്നെക്കുറിച്ച് എഴുതിയില്ലല്ലോ...?"

"ഇല്ല, കഴിഞ്ഞില്ല"

"അതെന്തേ, എനിക്ക് കഥയില്ലാഞ്ഞിട്ടാണോ.."

"ചില കഥകൾ എഴുതാനുള്ള തല്ലല്ലോ..?"

നിലാവ് പോലെ അവൾ ചിരിച്ചു,
അവളുടെ  കണ്ണിൽ നിറമില്ലാത്ത പൂക്കൾ വിരിഞ്ഞു
മടങ്ങാൻ നേരം എന്റെ തണുത്ത നെറ്റിയിൽ ചുംബിച്ചു. എനിക്ക് സ്വർഗം തുറന്നത് അപ്പോഴായിരുന്നു... !!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment