Monday 6 August 2018

ഞാവലും ഞാവൽ ത്വലാഖും..!!

"വിദ്യാലയത്തിന്
ഞാവൽ ത്വലാഖും കുട്ടികൾക്ക് ഞാവൽ മരങ്ങളും....!!

എടക്കര:
ജി എച്ച് എസ് എസ് എടക്കരയിലെ എൻ എസ് എസ് 2018 ബാച്ചിന്റെ തുടക്കം ആവേശമാക്കികൊണ്ട് ഞാവൽ തൈകൾ വിതരണം ചെയ്തു...
സ്കൂളിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ  ഭാഗമായി വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായ കെ എസ് രതീഷിന്റെ  കഥാസമാഹാരമായ ഞാവൽ ത്വലാഖും കൈമാറി....
എൻ എസ് എസ് ലീഡർ മാർക്ക് ഞാവൽ തൈകൾ കൈമാറി പി ടി എ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻ ഉത്ഘാടനം പരിപാടി ഉത്ഘാടനം  ചെയ്തു...
കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ഞാവൽ തൈകൾ ഡോ പ്രമോദ് ഇരുമ്പുഴി സ്കൂളിൽ എത്തിച്ചു തന്നു...
പുസ്തകങ്ങൾ വായനശാലയിലേക്ക് ശേഖരിക്കുന്നതോടൊപ്പം വീട്ടുമുറ്റത്ത് ഒരു ഞാവൽ മരവും വളർത്താനാണ് കുട്ടികളുടെ തീരുമാനം... ഒരു വർഷത്തിന് ശേഷം നട്ട തൈകളെ നിരീഷിക്കൻ ഒരു ടീമിനെ അയയ്ക്കുമെന്നും, വായനശാലയിൽ നിന്ന് ഈ വർഷം ഒരു കുട്ടി പത്ത് പുസ്തകമെങ്കിലും വായിക്കുന്ന പദ്ധതിയുണ്ടെന്നും എൻ എസ് എസ് കോ ഓഡിനേറ്റർ ശ്രീ രഞ്ജിനി ജെ എസ് അറിയിച്ചു..
പത്തു ദിവസം നീണ്ടുനിൽക്കുന്ന പുസ്തകശേഖരണത്തിൽ ഏറ്റവും‌ കൂടുതൽ ശേഖരിക്കുന്ന ക്ലാസിന് സമ്മാനവും നൽകുമെന്ന് പ്രിൻസിപ്പൾ ബി നാരായണയും  അറിയിച്ചു...

No comments:

Post a Comment