Monday 6 August 2018

മഞ്ഞിൽ വിരിഞ്ഞ ജാസ്മിന്റെ ജീവിതം പോലുള്ള വിശുദ്ധകൽ

ഉ'മഞ്ഞിൽ വിരിഞ്ഞ ജാസ്മിനും' ജീവിതം പോലൊത്ത വിശുദ്ധകലയും...!!

(കഥ, എം എ സിദ്ദീഖ്, സമകാലിക മലയാളം പതിപ്പ്)

ഫിസിക്സിന് മുൻപാണ് സിനിമയിലെ ഗ്രാഫിക്സ് ഉണ്ടായതെന്ന് എം എ സിദ്ദീഖിന്റെ കഥവായിച്ചവർക്ക് വിശ്വസിക്കാതെ തരമില്ല...

സിനിമയുടെ ശാസ്ത്രം ഫിസിക്സിന്റെയല്ല പ്രകൃതിയുടെ വിജ്ഞാനത്തിലാണെന്നും മുനീറിനോട് ഉമ്മ ജാസ്മിൻ  വിളിച്ചുപറഞ്ഞു...
കലയോട് കുടുംബത്തിന് തോന്നാത്ത ബഹുമാനമൊന്നും മകനും കാണിക്കുന്നതിൽ ഉമ്മയ്ക്ക് സമ്മതമില്ല... ശാസ്ത്രോത്സവത്തിന് സമ്മാനമായി കിട്ടിയ "നിങ്ങളുടെ സിനിമ " എന്ന കൊച്ചു കളർ പുസ്തകം ഉമ്മ മുനീറിൽ നിന്ന് മാറ്റി വയ്ക്കുന്നു...
എന്നാൽ മന്ദാകിനി ചെറുപുഷ്പം എന്ന തൂലികാനാമത്തിൽ  കവിതയെഴുതുന്ന  മരുമകളുമായി ശോഭനപ്പാറയിലേക്ക് കയറിപ്പോകുമ്പോൾ‌‌...

കാറ്റിന്റെ തൊപ്പിയെന്ന സുജാത കവടിനിരത്തിപ്പറഞ്ഞതൊക്കെ സത്യമാണെന്ന് മുനീറിന് തോന്നി... ബൈനാക്കുലറുമായി ഉമ്മയുടെ മുറിയിൽ കയറി സിനിമ പിടിക്കാൻ പോയവരെ  വീക്ഷിക്കുന്ന മുനീറിന് ഉമ്മ ജാസ്മിന്റെ സിനിമാ മോഹത്തിന്റെ വലിയൊരു ചിത്രം തെളിഞ്ഞു കിട്ടുന്നു...
എന്നാൽ കാറ്റിന്റെ തൊപ്പി കവടി നിരത്തി പ്രവചിച്ചത് പ്രളയം പ്രമേയമായ മോഹലാൽ ചിത്രമെന്നാണല്ലോ...?
ആ കുന്നിന്റെ മുകളിൽ അവരെങ്ങനെ പ്രളയം ചിത്രീകരിക്കാൻ..?
ഉമ്മയുടെ തലയിണയുടെ അടിയിൽ നിന്ന് കിട്ടിയ ഫാസിലിന്റെ കത്തിൽ ജാസ്മിനുമ്മയുടെ പ്രളയം മുഴുവനും മുനീർ തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു..‌‌

സിനിമയുടെ ക്യാൻവാസിൽ ചെറുകഥകളുണ്ടാകാറുണ്ട്...
എങ്കിൽ അതിന് ഇത്രയും നിറവും സിനിമയുടെ ഭാഷയും ഉണ്ടാകുന്നത് ആദ്യമാണ്...
വരരുചി, മന്ദാകിനി ചെറുപുഷ്പം, ശോഭനപ്പാറ, മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി  പനകൾ, ഫിലിം സ്ട്രിപ്പിലെ ചുരുണ്ടമുടിക്കാരൻ,
ഗ്ലാസിന്റെ വരേലെ ഷാഡോ, ഫ്രെയിം ഔട്ടായ പടത്തിന്റെ നൂല്, സൂമിംഗ് ലെൻസിലുള്ള നോട്ടം, ഗബ്ബാർസിംഗ് മോഡലിലെ നില്പ്, സിനിമയിൽ മഴയിലെ റാഷസ് ഒരു കഥയിലേക്ക് സിനിമയുടെ വ്യാകരണങ്ങളെ മുഴുവൻ പകർത്തി വയ്ക്കാൻ സിദ്ദീഖിന് കഴിയുന്നു....

കഥയ്ക്കുമുണ്ട് ഒരു കുട്ടിപ്പടത്തിന്റെ  പശ്ചാത്തലം..
രസകരമായ കൂടിയിരുപ്പ്, പശ്ചാത്തലത്തിന്റെ  അവതരണം‌‌. കഥാപാത്രങ്ങളുടെ വരവ് പോക്കുകൾ..
ചുരുക്കത്തിൽ തികച്ചും സിനിമാ ഭാഷയിൽ മാത്രം എഴുതപ്പെട്ട കഥയാണിത്..
കഥയ്ക്ക് രസകരമായ സിനിമ ഭാഷ.
അതിലുപരി ഒരു ദൃശ്യഭംഗിയുമുണ്ട്..

കഥയിലേക്കുള്ള പുത്തൻ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുന്ന കാലത്ത് സിദ്ദീഖിന്റേത് വലിയ ചുവടാണ്..
സിനിമയെ ജീവിത്തോളം ചേർത്തുവച്ച ജാസ്മിന്റെ കഥയെ
മറ്റേതു ഭാഷയിലാണ് ഒപ്പിയെടുക്കാനാവുക‌‌‌...

ഭൗതികശാസ്ത്രത്തിന്റെ കണ്ണിലൂടെയല്ലാതെ
ഭൂമിയുടേയോ ആകാശത്തിന്റെയോ കറക്കം മാത്രം ഒരു ക്യാമറയിലൊപ്പിയെടുത്താൽ അതിനപ്പുറം ഈ ലോകത്ത് ഒരു സിനിമയില്ലെന്ന് മുനീറിന്റെ ഉമ്മയോടൊപ്പം നമ്മളും സമ്മതിച്ചുപോകും...

വരച്ചാലും വരച്ചാലും കൊതി തീരത്ത അവസരങ്ങളാണ് കഥയുടെ ചിത്രീകരണം നിർവ്വഹിക്കുന്നവന് കഥാകാരൻ നൽകുന്നത്.‌ അതുകൊണ്ട് വര ഒരല്പം പോലും പതറുന്നില്ലെന്ന് സത്യം....

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment