Friday 18 March 2016

കവിത വിഷയ

വിഷയ...!

അവൾ
നല്ലൊരു വേശ്യയാണ്,
പരമാനന്ദം
എന്നൊക്കെ പറയാറില്ലേ .?
ചിലപ്പോൾ
ഇരച്ചൊഴുകാറുണ്ട്
ഇടതടവില്ലാതെ പെയ്യാറുണ്ട്
ഇന്നലെ ആ തെരുവിൽ
ഒരുനോക്കുകണ്ടു.
എന്നെക്കണ്ടിട്ട് മാറിക്കളഞ്ഞവൾ
പിന്നാലെ കൂടിപ്പോ
ഒരു കുറിമാനമിട്ടവൾ.

"വിശപ്പില്ലാത്തവർക്കായ് വിളംബിക്കൊടുക്കുന്നു
തൂശനിലയിട്ടു  കാത്തിരിക്കൂ.
തിരക്കൊഴിയട്ടേ വരാം"

ഹേ വിഷയ,
പ്രിയവശ്യതേ ഈ
തൂലിക വിശന്നിരിക്കുന്നു.....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment