Wednesday 16 March 2016

കവിതയും പ്രാസാധകനും

പ്രസാധകനും കവിതകളും...!

കൽബുർഗി സ്മരണയ്ക്കുപോയ
കവിയുടെ വരികൾ
തുരുമ്പിച്ച പെട്ടിയിൽ നിന്നിറങ്ങിവന്നു
'എന്തുവേണം ?'
'ഞങ്ങൾക്ക് വെളിപ്പെടണം.?'
'നിങ്ങളുടെ തന്തയെവിടെ ?'
'ഭയന്നുമരിച്ചു...'
ഊഴകാത്തവിലാപഗീതം
വിപ്ലവത്തെനോക്കി
ആരൊക്കെയുണ്ട്...?
"പ്രണയം വിരഹം വിലാപവിപ്ലവം മാതൃത്വം...."

"സൈബർ മുറിയിൽ തുണിയുരിഞ്ഞ പ്രണയം
കവറിലാക്കി കുട്ടിയെവിറ്റമാതൃത്വം
തുരുമ്പിച്ച കത്തി അരയിൽ തിരുകിയ വിപ്ലവം
മട്ടുപ്പാവിലെ ഗ്രോബാഗിലെ പ്രകൃതി
പുതിയതു തിരയുന്ന വിരഹം
എനിക്കിവറ്റകളെ വിശ്വാസമില്ല"

ഒടുവിലവരെല്ലം
മണലെടുത്തപുഴയിലെ കുഴിയിൽ
ആത്മാഹൂതിചെയ്തു...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment